30ന് മൂന്ന് ! പിന്നെ കണ്ടത് ഓസ്‌ട്രേലിയൻ കംബാക്ക്! ദക്ഷിണാഫ്രിക്കക്കെതിരെ ടീം ഡേവിഡ് വെടിക്കെട്ട്

എട്ട് കൂറ്റൻ സിക്സറടിച്ചാണ് ഡേവിഡിൻ്റെ ഇന്നിങ്സ്

dot image

ദക്ഷിണാഫ്രിക്കക്കെതിരെയുള്ള ട്വന്റി-20പരമ്പരയിലെ ആദ്യ മത്സരത്തിൽ ഓസ്‌ട്രേലിയക്ക് മോശമല്ലാത്ത സ്‌കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഓസ്‌ട്രേലിയ 178 റൺസ് നേടി എല്ലാവരും പുറത്തായി. 83 റൺസ് നേടിയ ടിം ഡേവിഡാണ് ഓസ്‌ട്രേലയയുടെ ടോപ് സ്‌കോറർ. ദക്ഷിണാഫ്രിക്കക്കായി ക്വെന മഫാക നാല് വിക്കറ്റ് നേടി.

ബാറ്റിങ് ആരംഭിച്ച കങ്കാരുക്കൾക്ക് രണ്ടാം ഓവറിൽ തന്നെ ഓപ്പണർ ട്രാവിസ് ഹെഡിനെ (2) നഷ്ടമായിരുന്നു. പിന്നീടെത്തിയ ജോഷ് ഇംഗ്ലിസ് ആദ്യ പന്തിൽ പുറത്തായി. ക്യാപ്റ്റൻ മിച്ചൽ മാർഷ് (13) ടീം സ്‌കോർ 30 റൺസിൽ നിൽക്കവെയും പുറത്തായതോടെ ഓസ്‌ട്രേലിയ പരുങ്ങലിലായി. എന്നാൽ പിന്നീടെത്തിയ ടിം ഡെവിഡിനെ കൂട്ടുപിടിച്ച് കാമറൂൺ ഗ്രീൻ വെടിക്കെട്ട് ഇന്നിങ്‌സ് കാഴ്ചവെക്കുകയായിരുന്നു.

13 പന്തിൽ നിന്നും മൂന്ന് സിക്‌സറും നാല് ഫോറുമടിച്ച് 35 റൺസാണ് ഗ്രീൻ സ്വന്തമാക്കിയത്. നാലാം വിക്കറ്റിൽ 40 റൺസാണ് ഇരുവരും ചേർന്ന് അടിച്ചത്. ടീം സ്‌കോർ 70ൽ നിൽക്കവെ ഗ്രീൻ മടങ്ങിയെങ്കിലും ഡേവിഡ് രക്ഷാപ്രവർത്തനം ഏറ്റെടുക്കുകയായിരുന്നു. മിച്ചൽ ഓവൻ (2), ഗ്ലെൻ മാക്‌സ്വെൽ (1) എളുപ്പം മടങ്ങിയെങ്കിലും ബെൻ ഡ്വാർഷിയുസ് എന്നിവരെ കൂട്ടുപിടിച്ച് ഡേവിഡ് സ്‌കോർബോർഡ് ചലിപ്പിച്ചു.

19 പന്തിൽ നിന്നും 17 റൺസാണ് ഡ്വാർഷിയുസ് നേടിയത്. ശേഷമെത്തിയ നഥാൻ എല്ലിസിനെയും ഒരറ്റത്ത് നിർത്തി ഡേവിഡ് വെടിക്കെട്ടെ തുടർന്നു ഒടുവിൽ എട്ടാമനായി അദ്ദേഹം മടങ്ങുമ്പോൾ ടീം സ്‌കോർ 164 എത്തിയിരുന്നു.

52 പന്തിൽ നിന്നും എട്ട് കൂറ്റൻ സിക്‌സറുകളും നാല് ഫോറും പായിച്ചാണ് ഡേവിഡിന്റെ വെടിക്കെട്ട്. നഥാൻ എല്ലിസ് 12 റൺസ് നേടി അവസാനത്തെ ബാറ്ററായി മടങ്ങി. നാല് ഓവറിൽ 20 റൺസ് വിട്ടുനൽകിയാണ് മഫാക നാല് വിക്കറ്റ് സ്വന്തമാക്കിയത്. കഗീസോ റബാദ രണ്ടും ലുങ്കി എങ്കിഡി, ജോർജി ലിൻഡെ സെനൂരാൻ മുത്തുസ്വാമി എന്നിവർ ഓരോ വിക്കറ്റും സ്വന്തമാക്കി.

Content Highlights- Tim David's Innings of 83 Runs Gives Australia a fighting total against South Africa

dot image
To advertise here,contact us
dot image