തിയേറ്ററിൽ കൂലിയ്ക്കും വാറിനും ഒപ്പം ബാഹുബലിയുടെ വക ഒരു സർപ്രൈസും ഉണ്ടാകുമെന്ന് റിപ്പോർട്ട്

രജനികാന്ത് ചിത്രം കൂലിയും ഹൃതിക് റോഷൻ ചിത്രം വാർ 2വും ഒന്നിച്ച് തിയേറ്ററുകളിൽ ക്ലാഷിന് ഒരുങ്ങുകയാണ്.

dot image

ഇന്ത്യൻ സിനിമാ വ്യവസായത്തിലെ തന്നെ ഒരു നാഴികക്കല്ലാണ് രാജമൗലി സംവിധാനം ചെയ്ത് 2015-ൽ പുറത്തിറങ്ങിയ ബാഹുബലി-ദ ബി​ഗിനിങ്. ബ്രഹ്മാണ്ഡം എന്ന വാക്കിന് പുതിയ നിർവചനം കൂടിയായിരുന്നു ചിത്രം. പ്രഭാസ് നായകനായ ചിത്രത്തിന്റെ രണ്ട് ഭാഗങ്ങളും ബോക്സ് ഓഫീസിൽ മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. രണ്ട് സിനിമകളും സംയോജിപ്പിച്ച് കൊണ്ട് ബാഹുബലി: ദി എപ്പിക് എന്ന പേരിൽ സിനിമ വീണ്ടും തിയേറ്ററുകളിൽ എത്തുമെന്ന് നേരത്തെ അണിയറപ്രവത്തകർ അറിയിച്ചിരുന്നു. ഇപ്പോഴിതാ സൂപ്പർ സ്റ്റാറുകളുടെ സിനിമയുടെ റിലീസിന് ബാഹുബലി എപ്പിക്കിന്റെ ടീസർ എത്തുമെന്ന റിപ്പോർട്ടുകളാണ് എത്തുന്നത്.

രജനികാന്ത് ചിത്രം കൂലിയും ഹൃതിക് റോഷൻ ചിത്രം വാർ 2വും ഒന്നിച്ച് തിയേറ്ററുകളിൽ ക്ലാഷിന് ഒരുങ്ങുകയാണ്. ഇവർക്കൊപ്പമാണ് ബാഹുബലിയുടെ ടീസർ എത്തുന്നത്. ആഗസ്റ്റ് 14ന് സിനിമ തിയേറ്ററുകളിൽ എത്തും. അഞ്ച് മണിക്കൂർ 27 മിനിറ്റ് ആണ് ബാഹുബലി എപ്പിക്കിന്റെ റൺ ടൈം. 'നിങ്ങളുടെ ദിവസം മുഴുവൻ ഞങ്ങൾ എടുക്കില്ല. ഒരു ഐപിഎൽ മത്സരത്തിൻ്റെ അതേ സമയമായിരിക്കും ഇത്'എന്നായിരുന്നു സിനിമയുടെ സമയം സംബന്ധിച്ച് വന്ന വിമർശനങ്ങളോട് ബാഹുബലി ടീം പ്രതികരിച്ചത്.

ഒക്ടോബർ 31നാണ് ബാഹുബലി വീണ്ടും തിയേറ്ററുകളിലെത്തുന്നത്. വേൾഡ് വൈഡ് റീറിലീസാണ് ചിത്രത്തിനായി അണിയറ പ്രവർത്തകർ ഒരുക്കുന്നത്. ഇന്ത്യയ്ക്ക് പുറമെ നോർത്ത് അമേരിക്കയിലും ഫ്രാൻസിലും ജപ്പാനിലുമെല്ലാം ചിത്രമെത്തും. പ്രേക്ഷകർ ബാഹുബലിയുടെ റീ റിലീസ് സ്വീകരിക്കുമോ ഇല്ലയോയെന്ന് കണ്ടറിയാം.

Content Highlights: Bahubali The Epic Movie team ready to deliver a surprise on release day of Coolie and War

dot image
To advertise here,contact us
dot image