
കോൾഡ് പ്ലേ പരിപാടിക്കിടെ വിവാദത്തിൽ അകപ്പെട്ട അസ്‌ട്രോണമർ മുൻ സിഇഒ ആൻഡി ബൈറണിനെ കുരുക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത്. അശ്ലീസ സൈറ്റുകളിലെ സബ്‌സ്‌ക്രിപ്ഷനും ലൈവ് സ്ട്രീമിങിനുമൊക്കെയായി ബൈറൺ ചിലവഴിച്ചിരിക്കുന്നത് കോടികളാണ്. ഓൺലി ഫാൻസ് എന്ന അശ്ലീല സൈറ്റിൽ ബൈറൺ ചിലവഴിച്ചത് രണ്ടരക്കോടിയോളമാണ്. ഇതിൽ 23കാരിയായ ഓൺലി ഫാൻസ് കണ്ടന്റ് ക്രിയേറ്റർ സോഫി റെയിനുമായി ലൈവ് വീഡിയോ കോളിന് മാത്രം ബൈറൺ ചിലവഴിച്ചത് മുപ്പതഞ്ച് ലക്ഷമാണ്. രഹസ്യ ഇൻസ്റ്റഗ്രാം അക്കൗണ്ടും ഇതിനായി ബൈറൺ ഉപയോഗിച്ചിരുന്നു. ഇക്കാര്യങ്ങൾ പുറത്ത് വിട്ടത് ബൈറന്റെ ഭാര്യയാണ്.
അശ്ലീല സൈറ്റിലെ കണ്ടന്റ് കൂട്ടായ്മയായ ബോപ് ഹൗസിലെ അംഗവും ബ്രസീലിയൻ മോഡലുമായ കമീലിയ അരൗജോയും ബൈറണെതിരെ ചില വെളിപ്പെടുത്തലുകൾ നടത്തിയിട്ടുണ്ട്. സോഫിയെ മാത്രമല്ല, കൂട്ടായ്മയിലെ പല അംഗങ്ങളുമായി ബൈറൺ വീഡിയോ കോൾ ചെയ്യുന്നതിനായി ലക്ഷങ്ങൾ ചിലവഴിച്ചതിന്റെ രസീതുകൾ താൻ കണ്ടിട്ടുണ്ടെന്നാണ് അവർ പറയുന്നത്.
ബൈറന്റെ ഭാര്യ മേഗൻ കേരിഗനിന് പിന്തുണ പ്രഖ്യാപിച്ച് കമീലിയയും സോഫിയും രംഗത്തെത്തിയിട്ടുണ്ട്. ബൈറനെ റോഡിലെ ഒരു കുഴിയായി കണ്ടാൽ മതിയെന്നാണ് സോഫി പ്രതികരിച്ചത്. പൊതുയിടങ്ങളിൽ സ്ത്രീകളെ വഞ്ചിക്കുകയും അപമാനിക്കുകയും ചെയ്താൽ സ്ത്രീകൾ ഒന്നിച്ചു നിൽക്കണമെന്നും മേഗനൊപ്പമാണെന്നും കമീലിയയും പ്രതികരിച്ചിട്ടുണ്ട്.കോൾഡ്‌പ്ലേ പരിപാടിക്കിടയിൽ അസ്‌ട്രോണമറിലെ ജീവനക്കാരിയുമായി അടുത്തിടപെഴകുന്നതിന്റെ ദൃശ്യം വൈറലായതോടെ ബൈറണിന് സിഇഒ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരുന്നു.
Content Highlights: After Coldplay row, Andy Byron found in Onlyfans Scandal