പങ്കാളിയോട് ഗോസിപ്പ് പറയാറുണ്ടോ? റൊമാൻസ് കൂടുമത്രേ! പുതിയ പഠനം ഇങ്ങനെ

പ്രണയബന്ധങ്ങൾ മികച്ച നിലയിലാക്കാൻ ഗോസിപ്പുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് പഠനത്തിൽ പരിശോധന വിധേയമാക്കിയിട്ടുണ്ട്

dot image

ജേർണൽ ഒഫ് സോഷ്യൽ ആൻഡ് പേർസണൽ റിലേഷൻഷിപ്പ്‌സിൽ വന്നൊരു പഠനത്തെ കുറിച്ചാണ് പറയുന്നത്. പങ്കാളികൾ തമ്മിലുള്ള പൊരുത്തവും അടുപ്പുവും കൂട്ടാൻ ഗോസിപ്പുകൾ സഹായിക്കുമെന്നാണ് പഠനം വ്യക്തമാക്കുന്നത്. പ്രണയബന്ധങ്ങൾ മികച്ച നിലയിലാക്കാൻ ഗോസിപ്പുകൾക്ക് എങ്ങനെ സാധിക്കുന്നുവെന്ന് പഠനത്തിൽ പരിശോധന വിധേയമാക്കിയിട്ടുണ്ട്. ഗോസിപ്പെന്ന് പറയുമ്പോൾ അപവാദവും നെഗറ്റിവിറ്റിയും പ്രചരിപ്പിക്കുക എന്നത് മാത്രമല്ല, പങ്കാളിയുമായുള്ള അടുപ്പവും വിശ്വാസവും ഊട്ടിയുറപ്പിക്കാനും അതിന് സാധിക്കുമെന്നാണ് പഠനം പറയുന്നത്.

സൊറ പറഞ്ഞിരിക്കുന്നതിനിടയിൽ ഗോസിപ്പുകളും വരുമ്പോൾ അത് പ്രണയിതാക്കൾക്കിടയിൽ സന്തോഷവും ആഴത്തിലുള്ള ബന്ധവും ഉണ്ടാക്കും. ഗോസിപ്പുകൾ പങ്കുവയ്ക്കുന്ന കപ്പിൾസ് തമ്മിലുള്ള ബന്ധം കൂടുതൽ സന്തോഷം നിറഞ്ഞതാണ് അങ്ങനെയല്ലാവരുമായി താരതമ്യം ചെയ്യുമ്പോഴെന്നാണ് പഠനത്തിൽ നിന്നും വ്യക്തമായത്. ഓഫ്‌ലൈൻ റൊമാൻസും ഇൻ പേഴ്‌സൺ ഇൻട്രാക്ഷനുകളും ബന്ധങ്ങൾ കെട്ടിപ്പടുക്കാൻ സഹായിക്കുന്നുവെന്നും പഠനം പറയുന്നു.

ഒരേ ജെൻഡർ കപ്പിൾസിലും വ്യത്യസ്ത ജെൻഡർ കപ്പിൾസിലുമാണ് യൂണിവേഴ്‌സിറ്റി ഒഫ് കാലിഫോർണിയ പഠനം നടത്തിയത്. 76 പേരാണ് ഇതിൽ പങ്കെടുത്തത്. ഇവരുടെ ദിവസേനയുള്ള സംഭാഷണങ്ങളിൽ 14 ശതമാനത്തോളം ഇവരുടെ കൈയിൽ നൽകിയിരുന്ന ഇലക്ട്രോണിക്കലി ആക്ടിവേറ്റഡ് റെക്കോർഡർ വഴി ശേഖരിച്ച് വിശകലനം ചെയ്തു. ഇവരിൽ ചിലർ 38 മിനിറ്റോളം ഗോസിപ്പ് പറഞ്ഞിട്ടുള്ളതിൽ 29 മിനിറ്റും അവരുടെ പങ്കാളിയോടാണ് അത് പങ്കുവച്ചിട്ടുള്ളത്. സെയിം ജൻഡർ കപ്പിൾസിൽ, സ്ത്രീകളായ കപ്പിൾസാണ് കൂടുതൽ ഗോസിപ്പ് ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍.

Content Highlights: Gossip brings couple closer improve romance says study

dot image
To advertise here,contact us
dot image