'ഗ്ലൂ'വിന് അടിമ; ലഹരി തലയ്ക്ക്പിടിച്ച യുവാവ് മുത്തശ്ശിയെ കൊലപ്പെടുത്തി, മാതാപിതാക്കൾ ഗുരുതരാവസ്ഥയിൽ

പെയിന്റ് തിന്നറിലുൾപ്പെടെ കാണപ്പെടുന്ന തൗലീനാണ് ഇതിലെ ലഹരി പദാർത്ഥം

dot image

മഹാരാഷ്ട്രയിൽ ഗ്ലൂവിന് അടിമയായ യുവാവ് പണം നൽകാത്തതിന് മുത്തശ്ശിയെ കൊലപ്പെടുത്തി. ഇയാളുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ മാതാപിതാക്കൾ ആശുപത്രിയിൽ ചികിത്സയിലാണ്. സംസ്ഥാനത്തെ ബീഡ് ജില്ലയിലെ പർളിയിലാണ് സംഭവം. പ്രതി അർബാസ് റംസാൻ ഖുറേഷി കത്തികൊണ്ടാണ് മൂവരെയും ആക്രമിച്ചത്. ഇയാളുടെ മുത്തശ്ശി സുബേദ ഖുറേഷി സംഭവസ്ഥലത്ത് തന്നെ മരിച്ചു. അംബജോഗയിലെ സർക്കാർ ആശുപത്രിയിലാണ് പരിക്കേറ്റവർ ചികിത്സയിലിരിക്കുന്നത്.

ഗ്ലൂവിന് അടിമയായ ഇയാൾ കുടുംബാംഗങ്ങളോട് പണം ആവശ്യപ്പെട്ടു. അവർ എതിർത്തതോടെ ആണ് അക്രമാസക്തനായത്. മുതിർന്നവരിലും യുവാക്കളിലും ഇപ്പോൾ വലിയതോതിൽ കാണപ്പെടുന്ന ഒരു അഡിക്ഷനാണ് ഗ്ലൂ. പെയിന്റ് തിന്നറിലുൾപ്പെടെ കാണപ്പെടുന്ന തൗലീനാണ് ഇതിലെ ലഹരി പദാർത്ഥം. ഈ രാസവസ്തു തലച്ചോറിലെ കോശങ്ങളിൽ പ്രവർത്തിക്കുകയും ഹാലൂസിനേഷന് സമാനമായ അനുഭവങ്ങൾ ഉണ്ടാവുകയും ചെയ്യും.

മനുഷ്യശരീരത്തിലെ പ്രധാന അവയവങ്ങളായ വൃക്കയേയും കരളിനെയും സാരമായി ബാധിക്കുന്ന ഈ വസ്തു പലരുടെയും കേൾവിശക്തി നഷ്ടപ്പെടാനും കാരണമായിട്ടുണ്ട്. ഇതുമൂലം ന്യൂറോളജിക്കൽ പ്രശ്‌നങ്ങളും ഉണ്ടാകുമെന്നാണ് ഡോക്ടർമാർ നൽകുന്ന മുന്നറിയിപ്പ്.


Content Highlights: Glue addict kills grandmother in Maharashtra

dot image
To advertise here,contact us
dot image