നാളെ മുതലാണ് മില്‍മ പാലിനും തൈരിനും വിലകൂടുന്നത്; വിലവിവരങ്ങള്‍ ഇങ്ങനെ

പല നിറത്തിലുള്ള പായ്ക്കറ്റുകളില്‍ വരുന്ന പാലുകള്‍. അവയുടെ വ്യത്യാസങ്ങള്‍ അറിയാം

നാളെ മുതലാണ് മില്‍മ പാലിനും തൈരിനും വിലകൂടുന്നത്; വിലവിവരങ്ങള്‍ ഇങ്ങനെ
dot image

സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വര്‍ധിക്കുന്നു. പുതുക്കിയ നിരക്ക് നാളെ മുതല്‍ പ്രബല്യത്തില്‍ വരും. ലിറ്ററിന് 4 രൂപയാണ് വര്‍ധിക്കാന്‍ പോകുന്നത്. തൈരിന് കിലോയ്ക്ക് 10 രൂപയാണ് വര്‍ധിക്കുന്നത്. എന്നാല്‍ നിലവില്‍ പാല്‍ കവറുകളില്‍ പഴയവിലയാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പായ്ക്കറ്റുകളില്‍ പുതിയ വില പ്രിന്റ് ചെയ്യുന്ന നടപടികള്‍ പുരോഗമിച്ച് വരികയാണ്. ഒരുമാസം വരെ ഇത് തുടരുമെന്നാണ് മില്‍മ അറിയിക്കുന്നത്.

milma price hike

പുതുക്കിയ നിരക്കുകള്‍ ഇങ്ങനെ

  • ഡബിള്‍ ടോണ്‍ഡ് മില്‍ക് (500 മില്ലി - മില്‍മ സ്മാര്‍ട്)
  • മഞ്ഞ കവര്‍ - 27
  • ഹോമോജനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക്
    നീല കവര്‍ -30

  • മില്‍മപ്രൈഡ് (500 മില്ലി -ഹോമോജനൈസ്ഡ്)
    ഓറഞ്ച് കവര്‍ - 30
  • മില്‍മ റിച്ച് സ്റ്റാന്‍ഡേഡൈസ്ഡ് മില്‍ക്ക് (500 മില്ലി ഹോമോജനൈസ്ഡ്)
    പച്ച കവര്‍ -32

  • കൗ മില്‍ക്ക്
    ഒരു ലിറ്റര്‍ ബോട്ടില്‍ - 75
  • തൈര്
    ക്ലാസിക് (525 ഗ്രാം) - 40
    എലൈറ്റ് (500 ഗ്രാം) - 45
milma price hike

പല നിറങ്ങളിലുള്ള പായ്ക്കറ്റുകളിലെ പാലുകള്‍ക്ക് പിന്നില്‍

കടകളില്‍ പാല് വാങ്ങാന്‍ ചെല്ലുമ്പോള്‍ പല നിറത്തിലുള്ള പായ്ക്കറ്റുകളില്‍ പാല്‍ ഇരിക്കുന്നത് കാണാറില്ലേ?. ഈ നിറങ്ങള്‍ പാലിന്റെ എന്ത് പ്രത്യേകതകളാണ് സൂചിപ്പിക്കുന്നതെന്ന് അറിയാമോ?. പാലിലെ കൊഴുപ്പിന്റെ അളവിനെയാണ് ഇത് സൂചിപ്പിക്കുന്നത്. അമുല്‍, മില്‍മ പോലെയുള്ള ഇന്ത്യയിലെ പ്രമുഖ ബ്രാന്‍ഡുകള്‍ ഈ രീതിയാണ് പിന്തുടരുന്നത്.

നീല നിറത്തിലുള്ള കവറുകള്‍ ഏകദേശം മൂന്ന് ശതമാനം കൊഴുപ്പുള്ള ടോണ്‍ഡ് മില്‍ക്കിനെയാണ് സൂചിപ്പിക്കുന്നത്. പച്ച നിറത്തിലുള്ള കവറാണെങ്കില്‍ 4.5 ശതമാനം കൊഴുപ്പുള്ള സ്റ്റാന്‍ഡേര്‍ഡൈസ്ഡ് പാലിനെയും,ഓറഞ്ച് അല്ലെങ്കില്‍ മഞ്ഞ നിറത്തിലുള്ളവ 6 ശതമാനത്തോളം കൊഴുപ്പുള്ള ഫുള്‍ ക്രീം പാലിനെയും സൂചിപ്പിക്കുന്നു. ലേബലുകള്‍ വായിക്കാതെതന്നെ നിങ്ങള്‍ക്ക് ആവശ്യമുള്ള പാല്‍ തിരഞ്ഞെടുക്കാന്‍ ഈ പായ്ക്കറ്റുകള്‍ സഹായിക്കും .

Content Highlights :Milma milk and yogurt prices to increase. Milk comes in different colored packs. Know their differences





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image