കുവൈറ്റിൽ ചിത്രീകരിച്ച 'നീയും ഞാനും' പ്രണയ ആൽബം റിലീസ് ചെയ്തു.

ആൽബത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു

കുവൈറ്റിൽ ചിത്രീകരിച്ച 'നീയും ഞാനും' പ്രണയ ആൽബം റിലീസ് ചെയ്തു.
dot image

വട്ടിയൂർകാവ് കൃഷ്ണകുമാർ രചനയും നിർമ്മാണവും നിർവഹിച്ച ആൽബത്തിന്റെ പ്രകാശനം ലോക കേരള സഭാംഗം സത്താർ കുന്നിൽ നിർവഹിച്ചു. സംവിധായകൻ റഷീദ് ഇബ്രാഹിമിന്റെ അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ സാബു സൂര്യചിത്ര സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ആൽബത്തിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച കലാകാരന്മാരെയും സാങ്കേതിക പ്രവർത്തകരെയും ചടങ്ങിൽ ആദരിച്ചു. ഛായാഗ്രാഹകൻ രതീഷ് സിവി അമ്മാസ്, സംഗീത സംവിധായകനും ഗായകനുമായ ബോണി കുര്യൻ, എഡിറ്റർ ബിജു ഭദ്ര, അഭിനേത്രി ബിൻസി അന്ന, ഗായിക അംബിക രാജേഷ്, സൗണ്ട് എൻജിനീയർ മുഹമ്മദ് സാലി എന്നിവരെ അനുമോദിച്ചു.

Content Highlights: The romantic music album 'Neeyum Njaanum', filmed in Kuwait, has been released, capturing the attention of music lovers and the Malayali community.

dot image
To advertise here,contact us
dot image