രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ഇവയൊന്നും ചൂടാക്കി കഴിക്കല്ലേ; പ്രശ്‌നമാകും; ചൂടാക്കുന്നതിനും പരിധിയുണ്ട്

ചൂടാക്കി കഴിച്ചാല്‍ വിഷത്തിന്റെ ഫലം ചെയ്യുന്ന ചില ഭക്ഷണങ്ങളുണ്ട്

രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ഇവയൊന്നും ചൂടാക്കി കഴിക്കല്ലേ; പ്രശ്‌നമാകും; ചൂടാക്കുന്നതിനും പരിധിയുണ്ട്
dot image

എന്തെങ്കിലും ഒരു ഭക്ഷണം ഉണ്ടാക്കിയാല്‍ അത് ഫ്രിഡ്ജില്‍ വച്ച് ചൂടാക്കി, വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നവരാണ് പലരും. ഭക്ഷണം പാഴാക്കാതെ ഉപയോഗിക്കാമല്ലോ എന്നായിരിക്കും മറുപടി. കാര്യമൊക്കെ ശരിയാണ്. മിക്ക വീടുകളിലും ഇതൊരു സാധാരണ കാര്യമാണ്. പക്ഷേ എല്ലാ ഭക്ഷണവും വീണ്ടും വീണ്ടും ചൂടാക്കി കഴിക്കുന്നത് നല്ലതല്ല. രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ചൂടാക്കി കഴിക്കാന്‍ പാടില്ലാത്ത ചില ഭക്ഷണങ്ങളുണ്ട്. അങ്ങനെ ചെയ്യുന്നത് വലിയ ആരോഗ്യ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കും.

ചില ഭക്ഷണങ്ങള്‍ വീണ്ടും വീണ്ടും ചൂടാക്കുന്നത് ബാക്ടീരിയകളുടെ വളര്‍ച്ചയ്ക്ക് കാരണമാകും. മാത്രമല്ല ചൂടാക്കുന്നത് ഭക്ഷണത്തിന്റെ പോഷക ഘടനയില്‍ മാറ്റം വരുത്തുകയും ചെയ്യും. രണ്ട് പ്രാവശ്യത്തില്‍ കൂടുതല്‍ ചൂടാക്കി കഴിക്കരുതാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്നറിയാം.

 foods that can be poisonous

ചോറ്

ചില വീടുകളില്‍ ചോറുണ്ടാക്കിയാല്‍ രണ്ട് ദിവസമൊക്കെ തിളപ്പിച്ച് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ചോറ് പലതവണ ചൂടാക്കുന്നത് ഒട്ടും നല്ലതല്ല. ചോറ് തുറന്ന പാത്രത്തില്‍ കുറേ സമയം വച്ചാല്‍ അതില്‍ ബാക്ടീരിയകള്‍ വളരാന്‍ തുടങ്ങും. 'ബാലിസസ് സെറിയസ്' ചോറില്‍ വളരുന്ന ബാക്ടീരിയയാണ്. എത്രതവണ ചൂടാക്കിയാലും ഈ ബാക്ടീരിയ നശിക്കണമെന്നില്ല. അതുകൊണ്ടുതന്നെ വയറുവേദന, വയറിളക്കം, ഛര്‍ദ്ദി തുടങ്ങിയ അസ്വസ്ഥകള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ട്. അരി വേവിച്ച് രണ്ട് മണിക്കൂറിനുളളില്‍ ഫ്രിഡ്ജില്‍ വയ്ക്കുന്നതാണ് നല്ലത്.

 foods that can be poisonous

ചീര, ബീറ്റ്‌റൂട്ട്

ചീരയും ബീറ്റ്‌റൂട്ടും പോലുള്ള ഇല വര്‍ഗ്ഗങ്ങളില്‍ നൈട്രേറ്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇവ ആവര്‍ത്തിച്ച് ചൂടാക്കുമ്പോള്‍ nitrates കള്‍ nitrites ആയി മാറും. ഇതിന്റെ അളവ് അമിതമായാല്‍ ശരീരത്തിന് ദോഷം ചെയ്യും. അതുകൊണ്ടാണ് പുതിയതായി പാചകം ചെയ്ത പച്ചക്കറികള്‍ കഴിക്കണമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നത്.

 foods that can be poisonous

മാംസം

മാംസം വീണ്ടും വീണ്ടും ചൂടാക്കുന്നത് നിരവധി അപകട സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. പ്രത്യേകിച്ച് ചിക്കനിലും മറ്റും ധാരാളം പ്രോട്ടീനുകള്‍ അടങ്ങിയിട്ടുണ്ട്. വീണ്ടും വീണ്ടും ചൂടാക്കുമ്പോള്‍ പ്രോട്ടീനുകളുടെ ഘടനയില്‍ മാറ്റം വരികയും ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും. ചിക്കന്‍ പുറത്ത് വച്ച് വീണ്ടും വീണ്ടും ചൂടാക്കരുത് പകരം ഫ്രിഡ്ജില്‍ വച്ച് ചൂടാക്കി കഴിക്കാവുന്നതാണ്.

Content Highlights : There are some foods that can be poisonous if eaten after heating them more than twice.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image