

പശ്ചിമേഷ്യയിൽ തുടരുന്ന പ്രത്യേക സാഹചര്യം പരിഗണിച്ച് യുഎഇയിലെ ചില പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങൾ അടഞ്ഞ് കിടക്കുന്നത് തുടരും. ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള മുൻകരുതൽ സുരക്ഷാ നടപടികളുടെ ഭാഗമായി മാർച്ച് മൂന്ന്, നാല് തീയതികളിൽ 'ദുബായ് പാർക്സ് ആൻഡ് റിസോർട്ട്സ്' അടഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വിവരങ്ങൾക്കായി സന്ദർശകർ വിനോദസഞ്ചാര കേന്ദ്രങ്ങളുടെ സമൂഹമാധ്യമ പേജുകൾ പരിശോധിക്കണമെന്ന് അധികൃതർ ആവശ്യപ്പെട്ടു. ദുബായിലെ പ്രശസ്ത വിനോദ കേന്ദ്രമായ ഗ്ലോബൽ വില്ലേജും ഔദ്യോഗിക നിർദ്ദേശങ്ങൾ പാലിച്ചുകൊണ്ടുള്ള മുൻകരുതൽ സുരക്ഷാ നടപടികളുടെ ഭാഗമായി മാർച്ച് മൂന്നിന് അടഞ്ഞുകിടക്കുമെന്ന് അധികൃതർ അറിയിച്ചു.
രാജ്യത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ച സാഹചര്യത്തിൽ, വിവിധ രാജ്യങ്ങളുടെ പവലിയനുകൾ ഉൾക്കൊള്ളുന്ന വിനോദസഞ്ചാര കേന്ദ്രമായ 'ഗ്ലോബൽ വില്ലേജ്' കഴിഞ്ഞ വാരാന്ത്യത്തിൽ അടച്ചിട്ടിരുന്നു. മുൻകരുതൽ നടപടിയെന്ന നിലയിൽ, ജബൽ ജെയ്‌സും അവിടുത്തെ വിനോദസഞ്ചാര കേന്ദ്രങ്ങളും റെസ്റ്റോറന്റുകളും താൽക്കാലികമായി അടച്ചിടുമെന്ന് മാർച്ച് ഒന്നിന് അധികൃതർ അറിയിച്ചിരുന്നു. സാഹചര്യം അനുകൂലമാകുന്ന മുറയ്ക്ക് മാത്രമേ ഇവിടം വീണ്ടും തുറക്കൂ. ഔദ്യോഗിക നിർദ്ദേശങ്ങളും സുരക്ഷാ മാനദണ്ഡങ്ങളും കർശനമായി പാലിക്കണമെന്ന് അധികൃതരും പൊതുസ്ഥാപനങ്ങളും താമസക്കാരോടും സന്ദർശകരോടും അഭ്യർത്ഥിച്ചു.
Content Highlights: Authorities in the UAE have warned that several tourist destinations will remain closed until further notice, urging residents and visitors to follow official updates and safety guidelines.