അമ്മയെ ഉപദ്രവിച്ചു, മദ്യപിച്ച് രാത്രിയില്‍ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞിട്ടുണ്ട്: പിയൂഷ് മിശ്ര

'മദ്യപിച്ച് ലക്കുകെട്ട് രാത്രിയില്‍ സ്ത്രീകളെ ഫോണ്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തിട്ടുണ്ട്. എന്താണ് പറഞ്ഞതെന്ന് പിറ്റേ ദിവസം രാവിലെ എനിക്ക് തന്നെ ഓര്‍മയുണ്ടാവില്ല'

അമ്മയെ ഉപദ്രവിച്ചു, മദ്യപിച്ച് രാത്രിയില്‍ സ്ത്രീകളെ വിളിച്ച് അശ്ലീലം പറഞ്ഞിട്ടുണ്ട്: പിയൂഷ് മിശ്ര
dot image

മദ്യപാനം തന്റെ ജീവിതം നശിപ്പിച്ചെന്ന് തുറന്നുപറഞ്ഞ് നടനും ഗായകനുമായ പിയുഷ് മിശ്ര. മദ്യപിച്ച് താൻ അമ്മയെ പോലും ഉപദ്രവിച്ചിട്ടുണ്ടെന്നും, രാത്രി സ്ത്രീകളെ വിളിച്ച് അശ്ലീലം പറയാറുണ്ടെന്നും പറഞ്ഞ പിയുഷ് മിശ്ര പിറ്റേദിവസം തനിക്ക് അതൊന്നും ഓർമ്മയുണ്ടാവാറില്ലെന്നും പിയൂഷ് മിശ്ര മനസുതുറന്നു. ശുഭാങ്കർ മിശ്രയുടെ പോഡ്കാസ്റ്റിൽ സംസാരിക്കവേയാണ് പിയൂഷ് മിശ്ര തന്റെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെക്കുറിച്ച് സംസാരിച്ചത്.

'പിന്നീട് പശ്ചാത്താപം വരുത്തുന്ന പല കാര്യങ്ങളും മദ്യപിച്ച സമയത്ത് ഉണ്ടായിട്ടുണ്ട്. ഞാനങ്ങനെയല്ലല്ലോ എന്ന് പലവട്ടം തോന്നിയിട്ടുണ്ട്. അമ്മയെപ്പോലും വളരെ ഉപദ്രവിച്ചിട്ടുണ്ട്. മദ്യപിച്ച് ലക്കുകെട്ട് രാത്രിയില്‍ സ്ത്രീകളെ ഫോണ്‍ വിളിക്കുകയും അശ്ലീലം പറയുകയും ചെയ്തിട്ടുണ്ട്. എന്താണ് പറഞ്ഞതെന്ന് പിറ്റേ ദിവസം രാവിലെ എനിക്ക് തന്നെ ഓര്‍മയുണ്ടാവില്ല. പിന്നീട് ആളുകള്‍ ഫോണിലൂടെ താന്‍ മോശമായി സംസാരിച്ചുവെന്ന് പറഞ്ഞിട്ടുണ്ട്. ഞാനങ്ങനെ ചെയ്തിട്ടില്ലെന്ന് ഞാന്‍ നിഷേധിച്ചിട്ടുമുണ്ട്. പക്ഷേ ഞാൻ ചെയ്തെന്ന് അവര്‍ തെളിവുകള്‍ നിരത്തി. എന്‍റെ നിയന്ത്രണം ഏറെക്കുറെ നഷ്ടമായിരുന്നു. ചെയ്യാന്‍ പാടില്ലാത്തത്, ഇഷ്ടമില്ലാത്തത് ഒക്കെ ഞാന്‍ ചെയ്തു. ബോധമുള്ളപ്പോള്‍ ചെയ്യാന്‍ ഒരിക്കലും ചെയ്യാന്‍ സാധ്യതയില്ലാത്തവയായിരുന്നു അതെല്ലാം. തൊഴില്‍പരമായും അക്കാലത്ത് ഞാന്‍ ബുദ്ധിമുട്ടി. മദ്യാസക്തി ജോലിയെ ബാധിക്കാന്‍ തുടങ്ങി. ഒപ്പം ജോലി ചെയ്യാന്‍ ബുദ്ധിമുട്ടാണെന്ന് ആളുകള്‍ പറയാന്‍ തുടങ്ങി. ആരും വിളിക്കാതെയായി', പിയൂഷ് മിശ്രയുടെ വാക്കുകൾ.

മഖ്‌ബൂൽ (2003), റോക്ക്‌സ്റ്റാർ (2011), തമാശ (2015), ഹാപ്പി ഭാഗ് ജയേഗി (2016), പിങ്ക് (2016), സഞ്ജു (2018) തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ പ്രകടനം കാഴ്ചവെച്ച നടനാണ് പിയൂഷ് മിശ്ര. അനുരാഗ് കശ്യപ് സംവിധാനം ചെയ്ത ഗുലാൽ, ഗ്യാങ്സ് ഓഫ് വസേപുർ എന്നീ ചിത്രങ്ങൾക്ക് സംഗീത സംവിധാനം നിർവഹിച്ചത് പിയൂഷ് ആണ്. ഈ ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുമുണ്ട്. 2026-ൽ പുറത്തിറങ്ങിയ രാഹു-കേതു എന്ന ചിത്രത്തിലാണ് മിശ്ര അവസാനമായി വേഷമിട്ടത്.

Content Highlights: I've called women drunk at night and abused them says actor Piyush Mishra

dot image
To advertise here,contact us
dot image