പഴയ പിഎഫ് പണം നഷ്ടപ്പെടില്ല; ഒന്നിലധികം അക്കൗണ്ടുകള്‍ ലയിപ്പിക്കാം

പുതിയ സാങ്കേതികവിദ്യകള്‍ വന്നതോടെ, ജോലി മാറുമ്പോള്‍ തന്നെ പിഎഫ് തനിയെ ട്രാന്‍സ്ഫര്‍ ആകാനുള്ള സൗകര്യവും ഇപ്പോള്‍ ലഭ്യമാണ്. എങ്കിലും പോര്‍ട്ടലില്‍ കയറി അക്കൗണ്ടുകള്‍ കൃത്യമായി മെര്‍ജ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് പണം സുരക്ഷിതമാക്കാന്‍ സഹായിക്കും

പഴയ പിഎഫ് പണം നഷ്ടപ്പെടില്ല; ഒന്നിലധികം അക്കൗണ്ടുകള്‍ ലയിപ്പിക്കാം
dot image

ജോലി മാറുമ്പോള്‍ ഒന്നിലധികം പി.എഫ് അക്കൗണ്ടുകള്‍ ഉണ്ടാകുന്നത് സ്വാഭാവികമാണ്. ഇവയെല്ലാം എങ്ങനെ ലളിതമായി ഒറ്റ അക്കൗണ്ടിലേക്ക് ലയിപ്പിക്കാം എന്നറിയാമോ? ഒന്നിലധികം അക്കൗണ്ടുകള്‍ ഉള്ളതിനേക്കാള്‍ നല്ലത് അവ ഒരൊറ്റ അക്കൗണ്ടിലേക്ക് മാറ്റുന്നതാണ്. ഇത് പലിശ നഷ്ടപ്പെടാതിരിക്കാനും പണം പിന്‍വലിക്കുമ്പോള്‍ തടസ്സങ്ങള്‍ ഒഴിവാക്കാനും സഹായിക്കും.

epfo

ഇപ്പോള്‍ ഇപിഎഫ്ഒ ഈ പ്രക്രിയ വളരെ എളുപ്പമാക്കിയിട്ടുണ്ട്. പുതിയ ജോലിയില്‍ ചേരുമ്പോള്‍ നിങ്ങളുടെ പഴയ യൂണിവേഴ്‌സല്‍ അക്കൗണ്ട് നമ്പര്‍ (യുഎഎന്‍) നല്‍കിയാല്‍ മതി. പുതിയ കമ്പനി പുതിയൊരു പിഎഫ് മെമ്പര്‍ ഐഡി ഉണ്ടാക്കുമെങ്കിലും അത് നിങ്ങളുടെ പഴയ യുഎഎന്നുമായി ബന്ധിപ്പിക്കപ്പെടും.

ഓണ്‍ലൈനായി ചെയ്യാം

നിങ്ങളുടെ പഴയ പിഎഫ് അക്കൗണ്ടിലെ പണം പുതിയതിലേക്ക് മാറ്റാന്‍ താഴെ പറയുന്നവ ചെയ്യുക.

  • യുഎഎന്നും പാസ്‌വേഡും ഉപയോഗിച്ച് ഇപിഎഫ്ഒ പോര്‍ട്ടലില്‍ ലോഗിന്‍ ചെയ്യുക.
  • ഓണ്‍ലൈന്‍ സര്‍വീസസ് മെനുവില്‍ ഇപിഎഫ് അക്കൗണ്ട് ട്രാന്‍സ്ഫര്‍ റിക്വസ്റ്റ് എന്നത് തിരഞ്ഞെടുക്കുക.
  • നിങ്ങളുടെ പഴയ മെമ്പര്‍ ഐഡി അല്ലെങ്കില്‍ യുഎഎന്‍ നല്‍കി വിവരങ്ങള്‍ പരിശോധിക്കുക.
  • നിങ്ങളുടെ പഴയ തൊഴിലുടമയോ പുതിയ തൊഴിലുടമയോ വഴി ഇത് അറ്റസ്റ്റ് ചെയ്യാം.
  • തുടര്‍ന്ന് ലഭിക്കുന്ന ഒടിപി നല്‍കി സബ്മിറ്റ് ചെയ്യുക.

ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍

-നിങ്ങളുടെ യുഎഎന്‍ ആക്ടിവേറ്റ് ആയിരിക്കണം.

-കെവൈസി വിവരങ്ങള്‍ (ആധാര്‍, ബാങ്ക് അക്കൗണ്ട്, പാന്‍ കാര്‍ഡ്) കൃത്യമായി ലിങ്ക് ചെയ്തിരിക്കണം.

-നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പര്‍ കൈയിലുണ്ടായിരിക്കണം (ഒടിപി വരാന്‍)

-പഴയ ജോലിയില്‍നിന്ന് പിരിഞ്ഞ തീയതി പോര്‍ട്ടലില്‍ അപ്ഡേറ്റ് ചെയ്തിരിക്കണം.

പുതിയ സാങ്കേതികവിദ്യകള്‍ വന്നതോടെ, പലപ്പോഴും ജോലി മാറുമ്പോള്‍ തന്നെ പിഎഫ് തനിയെ ട്രാന്‍സ്ഫര്‍ ആകാനുള്ള സൗകര്യവും ഇപ്പോള്‍ ലഭ്യമാണ്. എങ്കിലും പോര്‍ട്ടലില്‍ കയറി അക്കൗണ്ടുകള്‍ കൃത്യമായി മെര്‍ജ് ആയിട്ടുണ്ടോ എന്ന് പരിശോധിക്കുന്നത് പണം സുരക്ഷിതമാക്കാന്‍ സഹായിക്കും.

Content Highlights: How to merge multiple EPFO accounts?

dot image
To advertise here,contact us
dot image