'ഡൽഹിക്കെതിരെ എന്തുകൊണ്ട് ഹാർദിക് കളിക്കുന്നില്ല'; കാരണം വ്യക്തമാക്കി സൂര്യകുമാർ യാദവ്

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്.

'ഡൽഹിക്കെതിരെ എന്തുകൊണ്ട് ഹാർദിക് കളിക്കുന്നില്ല'; കാരണം വ്യക്തമാക്കി സൂര്യകുമാർ യാദവ്
dot image

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ രണ്ടാം മത്സരത്തില്‍ സൂര്യകുമാര്‍ യാദവാണ് ടീമിനെ നയിക്കുന്നത്. സ്ഥിരം ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യ ഇന്ന് കളിക്കുന്നില്ല. ഡല്‍ഹി ക്യാപിറ്റല്‍സിനെതിരായ മത്സരത്തില്‍ മുംബൈക്ക് ടോസ് നഷ്ടമായിരുന്നു. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ സന്ദര്‍ശകരെ ബാറ്റിംഗിന് അയക്കുകയായിരുന്നു.

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഡൽഹി ക്യാപിറ്റൽസിനെതിരെ ഭേദപ്പെട്ട സ്കോർ നേടി. 20 ഓവറിൽ ആറ് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് നേടിയത്. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈയ്ക്ക് വേണ്ടി സൂര്യകുമാർ യാദവ് അർധ സെഞ്ച്വറി നേടി.

36 പന്തിൽ രണ്ട് സിക്‌സറും മൂന്ന് ഫോറുകളും അടക്കം 51 റൺസ് നേടി. രോഹിത് ശർമ 26 പന്തിൽ ഒരു സിക്‌സും അഞ്ച് ഫോറുകളൂം അടക്കം 35 റൺസ് നേടി. നമാൻ ധിർ 28 റൺസും മിച്ചൽ സാന്റ്നർ 18 റൺസും കോർബിൻ ബോഷ് 11 റൺസും വേണ്ടി. ഡൽഹിക്കായി മുകേഷ് കുമാർ രണ്ട് വിക്കറ്റ് നേടി.

ടോസിനിടെ എന്തുകൊണ്ട് ഹാര്‍ദിക് കളിക്കുന്നില്ലെന്നതിന്റെ കാരണവും വ്യക്തമാക്കി. ഹാര്‍ദിക്കിന്റെ ആരോഗ്യനില മോശമായതിനാലാണ് അദ്ദേഹം കളിക്കാത്തതെന്ന് സൂര്യകുമാര്‍ യാദവ് ടോസ് വേളയില്‍ വ്യക്തമാക്കി. 'ഹാര്‍ദിക്കിന് സുഖമില്ല, ഇന്ന് കളിക്കാനുള്ള ശാരീരികാവസ്ഥയിലല്ല അദ്ദേഹം. അതുകൊണ്ടാണ് അദ്ദേഹത്തിന് പകരം നായകസ്ഥാനം ഏറ്റെടുക്കേണ്ടി വന്നത്.' സൂര്യകുമാര്‍ പറഞ്ഞു.

ഹാര്‍ദിക് പാണ്ഡ്യയുടെ അഭാവത്തില്‍ പകരക്കാരനായി ദീപക് ചഹാര്‍ ടീമിലെത്തി. കൂടാതെ ടീമില്‍ പ്രധാനപ്പെട്ട രണ്ട് മാറ്റങ്ങള്‍ കൂടി മുംബൈ വരുത്തിയിട്ടുണ്ട്. സ്റ്റാര്‍ പേസര്‍ ട്രെന്റ് ബോള്‍ട്ടിന് പകരം കോര്‍ബിന്‍ ബോഷും, അള്ളാ ഗസന്‍ഫറിന് പകരം മിച്ചല്‍ സാന്റ്നറും മുംബൈ നിരയില്‍ ഇടംപിടിച്ചു. അതേസമയം മാറ്റങ്ങളില്ലാതെയാണ് ക്യാപിറ്റല്‍സ് സ്വന്തം തട്ടകത്തിലിറങ്ങുന്നത്.

Content Highlights: ipl 2026 why hardik pandya not playing against delhi capitals surya reveals

dot image
To advertise here,contact us
dot image