റമദാൻ മാസത്തിൽ ദാനധർമങ്ങളിൽ വൻ വർധനവ്; ദശലക്ഷക്കണക്കിന് ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു

റമദാൻ ആദ്യ വാരത്തിൽ ദുബായിലെ 864 പള്ളികളിലായി 3,45,000-ത്തിലധികം വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു

റമദാൻ മാസത്തിൽ ദാനധർമങ്ങളിൽ വൻ വർധനവ്; ദശലക്ഷക്കണക്കിന് ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു
dot image

റമദാൻ മാസത്തിന്റെ ആദ്യ വാരം പിന്നിട്ടപ്പോൾ തന്നെ ദുബായിൽ ദാനധർമങ്ങളിൽ വൻ വർധനവ്. പുണ്യമാസം ഒരാഴ്ച പിന്നിടുമ്പോൾ യുഎഇയിലുടനീളം ദശലക്ഷക്കണക്കിന് ഇഫ്താർ ഭക്ഷണപ്പൊതികൾ വിതരണം ചെയ്തതായി ഇസ്‌ലാമിക് അഫയേഴ്‌സ് ആൻഡ് ചാരിറ്റബിൾ ആക്ടിവിറ്റീസ് ഡിപ്പാർട്ട്‌മെന്റ് അറിയിച്ചു. 2026-ലെ സമൂഹ കേന്ദ്രീകൃത പരിപാടികളായ “അഖ്‌റബ് ഇല അൽ മുജ്‌തമ”യുടെ വ്യാപ്തിയും സ്വാധീനവുമാണ് ഇതിലൂടെ വ്യക്തമാകുന്നത്.

റമദാൻ ആദ്യ വാരത്തിൽ ദുബായിലെ 864 പള്ളികളിലായി 3,45,000-ത്തിലധികം വിശ്വാസികൾ പ്രാർത്ഥനയിൽ പങ്കെടുത്തു. കൂടാതെ, തറാവീഹ്, ഖിയാമുൽ ലൈൽ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകുന്നതിനായി "ദുബായിലെ ഖാരിഉകൾ" (Reciters of Dubai) എന്ന പദ്ധതിക്ക് കീഴിൽ ലോകപ്രശസ്തരായ ഖുർആൻ പാരായണ വിദഗ്ധരെയും വകുപ്പ് അതിഥികളായി എത്തിച്ചിരുന്നു.

ഐഎസിഎഡി സംഘടിപ്പിച്ച “ദുബായ് ലക്ചേഴ്സ്” (Dubai Lectures) പരിപാടിയുടെ ഭാഗമായി 156 പ്രഭാഷണങ്ങൾ നടന്നു. ഇതിലൂടെ 13,000 ഗുണഭോക്താക്കളിലേക്ക് സന്ദേശമെത്തിക്കാൻ സാധിച്ചു. ഇതിൽ വിദേശി സമൂഹങ്ങൾക്കായി 80 പ്രഭാഷണങ്ങളും, വനിതാ നിസ്കാരപ്പള്ളികളിലായി 22 പ്രഭാഷണങ്ങളും ഉൾപ്പെടുന്നു. ശരിയായ മതബോധവും മിതത്വത്തിന്റെ മൂല്യങ്ങളും പ്രചരിപ്പിക്കുക എന്നതായിരുന്നു ഈ പരിപാടികളുടെ ലക്ഷ്യം.

Contnet Highlights: Charitable activities surge during Ramadan as millions of iftar food packets are distributed across regions, reflecting increased community support, donations, and humanitarian initiatives.

dot image
To advertise here,contact us
dot image