വിനോദ സഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി സൗദി; കഴിഞ്ഞ വർഷം സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്

സന്ദര്‍ശകരുടെ സംതൃപ്തിയില്‍ രാജ്യം 74 ശതമാനത്തിലേക്കെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

വിനോദ സഞ്ചാര മേഖലയിൽ വൻ കുതിപ്പുമായി സൗദി; കഴിഞ്ഞ വർഷം സന്ദർശകരുടെ എണ്ണത്തിൽ വർദ്ധനവ്
dot image

സൗദി അറേബ്യയുടെ വിനോദ സഞ്ചാര മേഖലയില്‍ വന്‍ കുതിപ്പ്. കഴിഞ്ഞ വര്‍ഷം സൗദിയിലെ വിനോദ മേഖലയിലെ സന്ദര്‍ശകരുടെ എണ്ണം 8.9 കോടി കവിഞ്ഞതായി ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി അറിയിച്ചു. വിനോദ മേഖലയില്‍ സന്ദര്‍ശകരുടെ പ്രധാന ഓപ്ഷനായി മാറുന്നതില്‍ സൗദി 65 ശതമാനം പുരോഗതി കൈവരിച്ചതായി കണക്കുകള്‍ വ്യക്തമാക്കുന്നു.

സന്ദര്‍ശകരുടെ സംതൃപ്തിയില്‍ രാജ്യം 74 ശതമാനത്തിലേക്കെത്തിയതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 6,778 കമ്പനികളുടെ പങ്കാളിത്തത്തോടെ 1,690 ഇവന്റുകളാണ് കഴിഞ്ഞ വര്‍ഷം രാജ്യത്തുടനീളം നടന്നത്. വിവിധ ഇവന്റുകള്‍ക്കായി 6,490 ലൈസന്‍സുകള്‍ നല്‍കി. രാജ്യത്ത് സജീവമായി പ്രവര്‍ത്തിക്കുന്ന വിനോദ വേദികളുടെ എണ്ണം 975 ആയി ഉയര്‍ന്നതായും ജനറല്‍ എന്റര്‍ടൈന്‍മെന്റ് അതോറിറ്റി വ്യക്തമാക്കി.

Content Highlights: Saudi Arabia witnesses significant growth in its tourism sector, recording a sharp increase in visitor numbers last year as part of its Vision 2030 goals.

dot image
To advertise here,contact us
dot image