

നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള അപ്ഡേറ്റ് നൽകുകയാണ് നടൻ രജനികാന്ത്. ചിത്രത്തിന്റെ ഷൂട്ടിംഗ് പൂർത്തിയാകാറായി എന്നാണ് രജനികാന്ത് പറയുന്നത്.
'ജയിലർ 2 ഏകദേശം പൂർത്തിയായി, അവസാന ഘട്ടത്തിലാണ്, റിലീസ് തീയതി പ്രൊഡക്ഷൻ ഉടൻ പ്രഖ്യാപിക്കും', എന്നാണ് രജനികാന്ത് പറഞ്ഞത്. ഒപ്പം രജനികാന്തും കമൽ ഹാസനും ഒന്നിച്ചെത്തുന്ന സിനിമയുടെ അപ്ഡേറ്റും അദ്ദേഹം നൽകി. ചിത്രത്തിന്റെ ചിത്രീകരണം ഓഗസ്റ്റിൽ ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. 'KHxRK' എന്ന് താൽക്കാലികമായി അറിയപ്പെടുന്ന ചിത്രം റെഡ് ജയന്‍റ് മൂവീസിന്‍റെ ബാനറിലാണ് ഒരുങ്ങുന്നത്. രജനികാന്തിനെ നായകനാക്കി ഒരുക്കിയ 'ജയിലർ' എന്ന മെഗാ ഹിറ്റിന് ശേഷം നെൽസൺ ദിലീപ് കുമാർ ആണ് ഈ ചിത്രം സംവിധാനം ചെയ്യുന്നത്. തെന്നിന്ത്യയിലെ മുൻനിര സംഗീത സംവിധായകൻ അനിരുദ്ധ് രവിചന്ദർ ആണ് ചിത്രത്തിനായി സംഗീതമൊരുക്കുന്നത്. ഇതോടെ 'ജയിലർ' ടീമും കമൽഹാസനും ഒന്നിക്കുമ്പോൾ വലിയൊരു സിനിമാ വിരുന്ന് തന്നെ പ്രേക്ഷകർ പ്രതീക്ഷിക്കുന്നു.
അതേസമയം, നെൽസൺ ദിലീപ്കുമാർ-രജനികാന്ത് ചിത്രം ജയിലർ 2 അണിയറയിൽ ഒരുങ്ങുകയാണ്. സിനിമയിൽ മോഹൻലാൽ ഉൾപ്പെടെ നിരവധി താരങ്ങളുടെ കാമിയോ ഉണ്ടാകുമെന്നാണ് സോഷ്യൽ മീഡിയയിൽ ആരാധകർ പറയുന്നത്. ചിത്രത്തിൽ ബോളിവുഡ് ബാദ്ഷാ ഷാരൂഖ് ഖാനും കാമിയോ വേഷത്തിൽ എത്തുന്നു എന്ന് റിപ്പോർട്ടുകൾ വന്നിരുന്നു. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് സിനിമയുടെ നിർമാണം.

ചിത്രത്തിൽ രജിനികാന്തിനൊപ്പം ഒരുപിടി മലയാളി അഭിനേതാക്കളും ഭാഗമാകുന്നു എന്ന റിപ്പോർട്ടുകളുണ്ട്. സുരാജ് വെഞ്ഞാറമൂട്, കോട്ടയം നസീർ, അന്ന രേഷ്മ രാജൻ, വിനീത് തട്ടിൽ, സുനിൽ സുഖദ, സുജിത് ഷങ്കർ തുടങ്ങിയവർക്കൊപ്പം ആദ്യ ഭാഗത്തിലെ മാത്യു എന്ന കഥാപാത്രമായി മോഹൻലാലും സിനിമയിലെത്തും.
Content Highlights: Rajinikanth about Jailer 2 shoot and his movie with Kamal Haasan