ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസപ്പെടുത്താനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് യുഎഇ

യുദ്ധത്തില്‍ യുഎഇ കക്ഷിയല്ലെന്നും മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനാണ് രാജ്യം എന്നും ശ്രമിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസപ്പെടുത്താനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് യുഎഇ
dot image

ഹോര്‍മുസ് കടലിടുക്കിലെ കപ്പല്‍ ഗതാഗതം തടസപ്പെടുത്താനുള്ള നീക്കങ്ങള്‍ അംഗീകരിക്കാനാവില്ലെന്ന് യുഎഇ. ഇറാന്റെ നടപടി ആഗോളതലത്തിലുള്ള സാമ്പത്തിക പീഡനമാണെന്ന് രാജ്യാന്തര സഹകരണ സഹമന്ത്രി റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമി പറഞ്ഞു. ഹോര്‍മൂസിലെ ഗതാഗത തടസ്സം ലോകത്തെ ഭക്ഷ്യസുരക്ഷയെപ്പോലും അപകടത്തിലാക്കും.

ബ്രിട്ടിഷ് വിദേശകാര്യ സഹമന്ത്രി ഈവറ്റ് കൂപ്പര്‍ വിളിച്ചുചേര്‍ത്ത വിദേശകാര്യ മന്ത്രിമാരുടെ വെര്‍ച്വല്‍ യോഗത്തിലായിരുന്നു റീം ബിന്‍ത് ഇബ്രാഹിം അല്‍ ഹാഷിമിയുടെ പ്രതികരണം. മേഖലയിലെ നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും രാജ്യാന്തര നിയമങ്ങളെ വെല്ലുവിളിച്ചുകൊണ്ടുള്ള നീക്കങ്ങളില്‍ നിന്ന് ഇറാന്‍ പിന്തിരിയണമെന്നും യോഗത്തില്‍ യുഎഇ ആവശ്യപ്പെട്ടു. യുദ്ധത്തില്‍ യുഎഇ കക്ഷിയല്ലെന്നും മേഖലയിലെ സംഘര്‍ഷം ലഘൂകരിക്കാനാണ് രാജ്യം എന്നും ശ്രമിച്ചിട്ടുള്ളതെന്നും മന്ത്രി വ്യക്തമാക്കി.

Content Highlights: UAE asserts that any attempts to disrupt ship traffic through the Strait of Hormuz are unacceptable, amid escalating tensions in West Asia.

dot image
To advertise here,contact us
dot image