തമിഴ്നാട് സ്വദേശിയായ പ്രവാസി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു

കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദിയിലെ ബിസിനസ് രംഗത്ത് സജീവമായിരുന്നു

തമിഴ്നാട് സ്വദേശിയായ പ്രവാസി സൗദിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു
dot image

സൗദി അറേബ്യയിലെ പടിഞ്ഞാറൻ പ്രവിശ്യയായ യാംബുവിലെ പ്രമുഖ ഇന്ത്യൻ റെസ്റ്റോറന്റായ ‘ആര്യാസ്’ മാനേജർ തമിഴ്‌നാട് കായൽപട്ടണം സ്വദേശി മൊയ്‌ദീൻ ബാവ (55) ഹൃദയാഘാതം മൂലം മദീനയിൽ നിര്യാതനായി. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടിലേറെയായി സൗദിയിലെ ബിസിനസ് രംഗത്ത് സജീവമായിരുന്ന അദ്ദേഹം, യാംബുവിലെ മലയാളി കൂട്ടായ്മകൾക്കിടയിലടക്കം വലിയൊരു സൗഹൃദവലയത്തിന് ഉടമയായിരുന്നു. സയ്യിദ് അഹ്‌മദ്‌ മൗലാനയാണ് പിതാവ്. അർസത്ത് റയ്യാൻ മൗലാന, നാദിർ സുഫ്‌യാൻ മൗലാന എന്നിവർ മക്കളാണ്.

കഴിഞ്ഞ ആഴ്ച യാംബുവിലെ താമസസ്ഥലത്ത് വെച്ച് ശക്തമായ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ഇദ്ദേഹത്തെ ആദ്യം പ്രാദേശിക ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി മദീനയിലെ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അവിടെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ കഴിയവെ ഞായറാഴ്ച രാവിലെയായിരുന്നു അന്ത്യം സംഭവിച്ചത്. ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം മദീനയിൽ തന്നെ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Content Highlights: A Tamil Nadu native working in Saudi Arabia has passed away following a heart attack. The incident has drawn condolences from the expatriate community and raised concerns about the health and well-being of migrant workers abroad.

dot image
To advertise here,contact us
dot image