'ഒരു ദിവസം എത്ര ലിറ്റർ പാല് കുടിക്കും?'; ശാസ്ത്രിയുടെ ചോദ്യത്തിന് വൈഭവിന്റെ മറുപടിയിങ്ങനെ!

രവി ശാസ്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോഡിയത്തിലെത്തിയതായിരുന്നു വൈഭവ് സൂര്യവംശി.

'ഒരു ദിവസം എത്ര ലിറ്റർ പാല് കുടിക്കും?'; ശാസ്ത്രിയുടെ ചോദ്യത്തിന് വൈഭവിന്റെ മറുപടിയിങ്ങനെ!
dot image

IPL 2026 സീസണിന്റെ ഓറഞ്ച് ക്യാപ് അടക്കം അഞ്ച് പുരസ്കാരങ്ങൾ ഏറ്റുവാങ്ങിയ ശേഷം രവി ശാസ്ത്രിയുടെ ചോദ്യങ്ങൾക്ക് മറുപടി പറയാൻ പോഡിയത്തിലെത്തിയതായിരുന്നു വൈഭവ് സൂര്യവംശി.

ഇതുപോലൊരു വലിയ വേദിയിൽ ഇത്രയും വലിയ നേട്ടത്തിലെത്തി നിൽക്കുമ്പോൾ എന്ത് തോന്നുന്നു എന്ന ശാസ്ത്രിയുടെ ചോദ്യത്തിന് ഉത്തരം എന്ത് പറയുമെന്ന് ആലോചിച്ചു ടെൻഷൻ തോന്നുന്നുവെന്നായിരുന്നു 15 കാരന്റെ മറുപടി. അതിന് നിന്റെ ഡിക്ഷ്ണറിയിൽ അങ്ങനെയൊരു വാക്കുണ്ടോ എന്നായി ശാസ്ത്രി.

Also Read:

ഇങ്ങനെയൊക്കെ ബാറ്റ് ചെയ്യുന്ന വൈഭവ് ഒരു ദിവസം എത്ര പാൽ കുടിക്കുന്നുണ്ട് എന്നായിരുന്നു ശാസ്ത്രിക്ക് അറിയേണ്ട മറ്റൊരു കാര്യം. തമാശ രൂപത്തിലുള്ള ശാസ്ത്രിയുടെ ചോ​ദ്യമാണ് ആരാധകരിൽ ചിരിപടർത്തിയത്.

'താൻ ഒരു ദിവസം എത്ര പാൽ കുടിക്കാറുണ്ട്'- ശാസ്ത്രിയുടെ ചോദ്യം കേട്ട് വൈഭവിനു ചിരി അടക്കാനായില്ല. 'ഞാൻ ഇപ്പോൾ പാൽ കുടിക്കാറില്ല'- ചിരിച്ചു കൊണ്ട് താരം മറുപടി പറഞ്ഞു.

ടൂർണമെന്റിലുടനീളം കത്തും ഫോമിലാണ് 15കാരൻ ബാറ്റ് വീശിയത്. അമ്പരപ്പിക്കുന്ന ബാറ്റിങ് കണ്ട് ക്രിക്കറ്റ് ലോകം തരിച്ചു നിന്ന ദിവസങ്ങളാണ് കടന്നു പോയത്.

Content highlight: ravi-shastri-funny-question-to-vaibhav-suryavanshi-milk-drinking-habit-ipl-2026-malayalam-news

dot image
To advertise here,contact us
dot image