കോതമംഗലം കുട്ടമ്പുഴയില്‍ വീടിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; രണ്ട് വര്‍ഷത്തിനിടെ നാലാമത്തെ ആക്രമണം

കാട്ടാനക്കൂട്ടം വീടും വീട്ടുപകരണങ്ങളും നശിപ്പിച്ചു

കോതമംഗലം കുട്ടമ്പുഴയില്‍ വീടിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം; രണ്ട് വര്‍ഷത്തിനിടെ നാലാമത്തെ ആക്രമണം
dot image

കൊച്ചി: കോതമംഗലം കുട്ടമ്പുഴയില്‍ വീടിന് നേരെ കാട്ടാനക്കൂട്ടത്തിന്റെ ആക്രമണം. മാമലക്കണ്ടം സ്വദേശി ഡെന്നിസ് ജോസഫിന്റെ വീടിന് നേരെയാണ് കാട്ടാന കൂട്ടത്തിന്റെ ആക്രമണം ഉണ്ടായത്. രാവിലെയായിരുന്നു സംഭവം. കതകുകള്‍ വീട്ടുപകരണങ്ങളും കാട്ടാനക്കൂട്ടം നശിപ്പിച്ചു.

ആക്രമണ സമയത്ത് കുടുംബാംഗങ്ങള്‍ ആരും സ്ഥലത്തായതിനാല്‍ വലിയ അപകടം ഒഴിവായി. രണ്ട് വര്‍ഷത്തിനിടെ ഇതേ വീടിന് നേരെ നാലാം തവണയാണ് കാട്ടാന ആക്രമണം ഉണ്ടാകുന്നത്. പലപ്പോഴായി നഷ്ടപരിഹാരം ആവശ്യപ്പെട്ട് അധികൃതരെ സമീപിച്ചെങ്കിലും നിരാശയാണ് ഫലമെന്ന് കുടുംബം പറഞ്ഞു.

Content Highlights: A herd of wild elephants attacked a house in Kuttampuzhah, Kothamangalam

dot image
To advertise here,contact us
dot image