

ഓഹരി വിപണിയിലെ ശക്തമായ മുന്നേറ്റത്തിന്റെ ചുവട് പിടിച്ച് മെയ് മാസം ശതകോടീശ്വരന്മാര്‍ക്ക് മികച്ച മാസമായിരുന്നു. അമേരിക്കന്‍ ഓഹരി സൂചികകളായ S&P 500 5%വും നാസ്ഡാക്ക് 8%വും ഉയര്‍ന്നതോടെ ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ ആകെ സമ്പത്ത് 2.9 ട്രില്യണ്‍ ഡോളറിലെത്തി. ജൂണ്‍ 1നുള്ള കണക്കുപ്രകാരമാണ് ഈ വളര്‍ച്ച. ഒരു മാസംകൊണ്ട് ഇവരുടെ സമ്പത്ത് 220 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചു.
ഏറ്റവും കൂടുതല്‍ നേട്ടം കൈവരിച്ച് ലാറി എലിസണ്‍
ലോകത്തിലെ ഏറ്റവും സമ്പന്നരായ 10 പേരുടെ ഫോബ്‌സ് ലിസ്റ്റില്‍ ഇടം നേടിയിരിക്കുകയാണ് ലാറി എലിസണ്‍. സോഫ്റ്റ് വെയര്‍ കമ്പനിയായ ഒറാക്കിളിന്റെ കോ ഫൗണ്ടറായ ലാറി എലിസണ്‍ മെയ് മാസത്തില്‍ 71 ബില്യണ്‍ ഡോളറാണ് തന്റെ സമ്പത്തിലേക്ക് കൂട്ടിച്ചേര്‍ത്തത്. അങ്ങനെ വീണ്ടും ലോകത്തെ ആദ്യ അഞ്ച് സമ്പന്നരുടെ പട്ടികയില്‍ അദ്ദേഹം ഇടം നേടി. അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 276 ബില്യണ്‍ ഡോളറായി മാറി. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് മേഖലയിലെ വന്‍ ആവശ്യകതയാണ് ഈ നേട്ടത്തിന് പിന്നില്‍. അദ്ദേഹം സഹസ്ഥാപിച്ച ഒറാക്കിള്‍ കോര്‍പറേഷന്റെ ഓഹരി മെയ് മാസത്തില്‍ 40 ശതമാനത്തിലധികം ഉയര്‍ന്നു.
മൈക്കല്‍ ഡെല്ലിനും വന്‍ നേട്ടം
മൈക്കല്‍ ഡെല്‍ 67 ബില്യണ്‍ ഡോളര്‍ സമ്പത്ത് വര്‍ധിപ്പിച്ച് രണ്ടാം സ്ഥാനത്തെത്തി. ഡെല്‍ ടെക്‌നോളജീസ് സെര്‍വര്‍ ബിസിനസില്‍ വന്‍ വളര്‍ച്ച രേഖപ്പെടുത്തിയതോടെ കമ്പനിയുടെ ഓഹരി വില 100%ത്തിലധികം ഉയര്‍ന്നു.
മാര്‍ക്ക് സക്കര്‍ബര്‍ഗ് പിന്നോട്ട്
മാര്‍ക്ക് സക്കര്‍ബര്‍ഗിന്റെ സമ്പത്ത് 7 ബില്യണ്‍ ഡോളര്‍ വര്‍ധിച്ചെങ്കിലും മെറ്റ് പ്ലാറ്റ്‌ഫോം ഓഹരി വെറും 3% മാത്രമാണ് ഉയര്‍ന്നത്. ഇതോടെ അദ്ദേഹം ലോക സമ്പന്നരുടെ പട്ടികയില്‍ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
മുന്നിലെത്തി ഇലോണ്‍ മസ്‌ക്
ഇലോണ്‍ മസ്‌ക് മെയ് മാസത്തില്‍ 53 ബില്യണ്‍ ഡോളര്‍ സമ്പത്ത് കൂടി നേടി. ഇപ്പോള്‍ അദ്ദേഹത്തിന്റെ ആസ്തി ഏകദേശം 835 ബില്യണ്‍ ഡോളറാണ്.
ടെസ്ല ഓഹരി 14% ഉയര്‍ന്നെങ്കിലും, കൂടുതല്‍ ശ്രദ്ധ നേടിയത് സ്‌പെസ് എക്‌സ് ആണ്. കമ്പനി ഐപിഓയ്ക്കായി അപേക്ഷ സമര്‍പ്പിച്ചതായും 1.8 ട്രില്യണ്‍ ഡോളര്‍ മൂല്യനിര്‍ണയമാണ് ലക്ഷ്യമിടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇത് യാഥാര്‍ഥ്യമായാല്‍ ലോകത്തിലെ ആദ്യ ട്രില്യണയര്‍ എന്ന നേട്ടം മസ്‌ക് സ്വന്തമാക്കും.
Content Highlights: AI-driven gains in technology stocks helped the world’s 10 richest people add a combined $220 billion to their wealth in May 2026, with Larry Ellison, Michael Dell, and Elon Musk emerging as the biggest gainers