സൗദിയിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പരിശോധന; വിവിധ കേസുകളിൽ 160 അറസ്റ്റ്

അഴിമതി കേസുകൾ ബന്ധപ്പെട്ട നീതിന്യായ കോടതികളിലേക്ക് കൈമാറുന്നതിന് മുന്നോടിയായുള്ള നിയമപരമായ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ കൂട്ടിച്ചേർത്തു

സൗദിയിൽ സർക്കാർ സ്ഥാപനങ്ങളുടെ പ്രവർത്തനങ്ങളിൽ പരിശോധന; വിവിധ കേസുകളിൽ 160 അറസ്റ്റ്
dot image

സൗദി അറേബ്യയിൽ വിവിധി സർക്കാർ സ്ഥാപനങ്ങളിൽ നടത്തിയ പരിശോധനയിൽ നിരവധി അറസ്റ്റ്. കൈക്കൂലി, ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യൽ, മറ്റ് അഴിമതി ആരോപണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ടാണ് അറസ്റ്റുകൾ നടന്നത്. സ്വദേശികളും വിദേശികളും ഉൾപ്പെടെ 160 പേരെയാണ് അറസ്റ്റ് ചെയ്തത്. അഴിമതി വിരുദ്ധ നടപടികളുടെ ഭാഗമായി 480 പേരെ ചോദ്യം ചെയ്ത ശേഷമാണ് 160 പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയതെന്നും അധികൃതർ അറിയിച്ചു.

അഴിമതി കേസുകൾ ബന്ധപ്പെട്ട നീതിന്യായ കോടതികളിലേക്ക് കൈമാറുന്നതിന് മുന്നോടിയായുള്ള നിയമപരമായ നടപടികൾ പൂർത്തിയായി വരുന്നതായി അധികൃതർ കൂട്ടിച്ചേർത്തു. സർക്കാർ സ്ഥാപനങ്ങളുടെ സുതാര്യത വർദ്ധിപ്പിക്കുന്നതിനും പൊതുമുതൽ സംരക്ഷിക്കുന്നതിനും കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനുമുള്ള വിപുലമായ ഭരണപരിഷ്കാരങ്ങളുടെ ഭാഗമായി സമീപവർഷങ്ങളിൽ സൗദി അറേബ്യ അഴിമതി വിരുദ്ധ കാമ്പെയ്‌നുകൾ ശക്തമാക്കിയിട്ടുണ്ട്.

കൈക്കൂലി, വ്യാജരേഖ ചമയ്ക്കൽ, സ്വാധീനം ദുരുപയോഗം ചെയ്യൽ, പണം തട്ടിപ്പ് എന്നിവയിൽ ഉൾപ്പെടുന്ന സർക്കാർ ഉദ്യോഗസ്ഥരുടെയും സ്വകാര്യ മേഖലയിലുള്ളവരുടെയും അറസ്റ്റ് വിവരങ്ങൾ തുടർന്നും പുറത്തുവിടുമെന്ന് അധികൃതർ അറിയിച്ചു. പ്രതികളുടെ പദവിയോ സ്ഥാനമോ നോക്കാതെ അഴിമതി കേസുകളിൽ നടപടികളുണ്ടാകും. പൊതുവിഭവങ്ങൾ സംരക്ഷിക്കുന്നതിനും സർക്കാർ സ്ഥാപനങ്ങളിൽ ഉടനീളം സുതാര്യതയും സത്യസന്ധതയും ശക്തിപ്പെടുത്തുന്നതിനും സർക്കാർ ഉദ്യോ​ഗസ്ഥർ പ്രതിബദ്ധരാണെന്നും അധികൃതർ വ്യക്തമാക്കി.

Content Highlights: Saudi Arabia has intensified oversight of government institutions through extensive inspections. The crackdown resulted in 160 arrests linked to multiple cases, reflecting the Kingdom's ongoing efforts to strengthen transparency and accountability.

dot image
To advertise here,contact us
dot image