സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ ബസ്സിൽ നിന്നും ചവിട്ടി തള്ളിയിട്ട കെഎസ്ആ‍ർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്

ആക്രമണത്തിൽ വയോധികന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്

സ്റ്റോപ്പിൽ ഇറങ്ങാൻ വൈകി; വയോധികനെ ബസ്സിൽ നിന്നും ചവിട്ടി തള്ളിയിട്ട കെഎസ്ആ‍ർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്
dot image

തിരുവനന്തപുരം : വയോധികനെ ബസ്സിൽ നിന്നും ചവിട്ടി തള്ളിയിട്ടതിൽ കെഎസ്ആ‍ർടിസി ബസ് ഡ്രൈവർക്കെതിരെ കേസ്. വട്ടപ്പാറ സ്വദേശി ഭദ്ര (65) നെയാണ് ബസ്സിൽ നിന്നും ചവിട്ടി തള്ളിയിട്ടത്. ഭദ്രൻ നൽകിയ പരാതിയിലാണ് കേസ്. സ്റ്റോപ്പിൽ ഇറങ്ങാൻ വൈകിയതിന് അക്രമിച്ചു എന്നാണ് ആരോപണം. അസഭ്യം പറയുകയും കമ്പിവടി കൊണ്ട് തലയ്ക്ക് അടിക്കുകയും ചെയ്തുവെന്നും പരാതി പറയുന്നു. വയോധികന്റെ തലയ്ക്കും വാരിയെല്ലിനും പരിക്കേറ്റിട്ടുണ്ട്.

Content Highlight : A case has been registered against a KSRTC bus driver for allegedly assaulting and forcibly ejecting a 65-year-old man from the bus. The victim, Bhadran, a native of Vattappara, was reportedly kicked and thrown out of the vehicle.

dot image
To advertise here,contact us
dot image