തെരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കി മടങ്ങവെ വാഹനാപകടത്തിൽ ബിഎൽഒയ്ക്ക് ദാരുണാന്ത്യം

വെഞ്ഞാറമൂട് കോട്ടുകുന്നം റോഡിൽ ആയിരുന്നു അപകടം

തെരഞ്ഞെടുപ്പ് ജോലികൾ പൂർത്തിയാക്കി മടങ്ങവെ വാഹനാപകടത്തിൽ ബിഎൽഒയ്ക്ക് ദാരുണാന്ത്യം
dot image

തിരുവനന്തപുരം : വെഞ്ഞാറമൂട്ടിൽ വാഹനാപകടത്തിൽ ബിഎൽഒയ്ക്ക് ദാരുണാന്ത്യം. വെഞ്ഞാറമൂട് ദീപാ നഗർ സ്വദേശി അനീഷ് (36) ആണ് മരിച്ചത്. അനീഷ് സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചായിരുന്നു അപകടം. ഉടൻതന്നെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.

കഴിഞ്ഞദിവസം പരപ്പാറ ഗവൺമെന്റ് യുപിഎസ് സ്കൂളിലെ തെരഞ്ഞെടുപ്പ് ജോലികൾ കഴിഞ്ഞ് വീട്ടിലേക്ക് പോകുന്നതിനിടെയാണ് അനീഷ് അപകടത്തിൽപ്പെട്ടത്. വെഞ്ഞാറമൂട് കോട്ടുകുന്നം റോഡിൽ ആയിരുന്നു അപകടം.

Content Highlight : BLO Aneesh Dies in Tragic Road Accident at Venjaramoodu

dot image
To advertise here,contact us
dot image