പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫിലെ SSLC, Plus Two പരീക്ഷകള്‍ റദ്ദാക്കി; ഫലം തീരുമാനിക്കുക ഇങ്ങനെ

നിലവില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതാണ് പരീക്ഷ നടത്തുന്നതിന് പ്രതിസന്ധിയാകുന്നത്

പശ്ചിമേഷ്യന്‍ സംഘര്‍ഷം; ഗള്‍ഫിലെ SSLC, Plus Two പരീക്ഷകള്‍ റദ്ദാക്കി; ഫലം തീരുമാനിക്കുക ഇങ്ങനെ
dot image

തിരുവനന്തപുരം: പശ്ചിമേഷ്യന്‍ സംഘര്‍ഷം തുടരുന്ന പശ്ചാത്തലത്തില്‍ ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കാന്‍ തീരുമാനമെടുത്തു. ഇന്ന് നടന്ന പ്രത്യേക യോഗത്തിലാണ് തീരുമാനം.

നിലവില്‍ ഗള്‍ഫിലെ സ്‌കൂളുകള്‍ തുറക്കാന്‍ കഴിയാത്തതാണ് പരീക്ഷ നടത്തുന്നതിന് പ്രതിസന്ധിയാകുന്നത്. എസ്എസ്എല്‍സിക്ക് ഓണം, ക്രിസ്മസ് മോഡല്‍ പരീക്ഷകളുടെ മാര്‍ക്ക് കണക്കിലെടുത്ത് ഫലം തീരുമാനിക്കും. പ്ലസ് വണ്‍ പരീക്ഷയുടെ മാര്‍ക്ക് പ്രകാരമാകും പ്ലസ് ടു ഫലപ്രഖ്യാപനം. തീരുമാനം വിദ്യാഭ്യാസ വകുപ്പ് തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിച്ചു.

നേരത്തെ പശ്ചിമേഷ്യന്‍ സംഘര്‍ഷങ്ങളുടെ പശ്ചാത്തലത്തില്‍ ഗള്‍ഫ് മേഖലയിലെ എസ്എസ്എല്‍സി പരീക്ഷകള്‍ മാറ്റിവെച്ചിരുന്നു. മാര്‍ച്ച് അഞ്ചിന് ആരംഭിക്കാനിരിക്കുന്ന പരീക്ഷകള്‍ ആണ് മാറ്റിയത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കുമെന്നാണ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിരുന്നത്. എന്നാല്‍ നിലവിലും സംഘര്‍ഷം തുടരുന്നതാണ് ഗള്‍ഫിലെ വിദ്യാഭ്യാസരംഗത്ത് കനത്ത പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്നത്.

Content Highlights: SSLC, Plus Two exams are cancelled in guld due to middle east crisis

dot image
To advertise here,contact us
dot image