മാമ്പഴം വാങ്ങാറുണ്ടോ? കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയാന്‍ വഴിയുണ്ട്

രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാമ്പഴം കഴിക്കുന്നത് ആരോഗ്യത്തിന് വളരെയധികം ദോഷം ചെയ്യും

മാമ്പഴം വാങ്ങാറുണ്ടോ? കൃത്രിമമായി പഴുപ്പിച്ചതാണോ എന്നറിയാന്‍ വഴിയുണ്ട്
dot image

വേനല്‍ക്കാലമാണ്, മാങ്ങയുടെ സീസണുംകൂടിയാണ്. മാമ്പഴമൊക്കെ കടകളില്‍ സുലഭവുമാണ്. ജ്യൂസായും ഷേക്ക് ആയും സലാഡ് ആയും ഒക്കെ ആളുകള്‍ വേനല്‍ക്കാലത്ത് ഡയറ്റില്‍ ഉള്‍പ്പെടുത്തുന്ന ഒന്നുകൂടിയാണ് മാമ്പഴം. കടകളില്‍ സുലഭമായി ലഭിക്കുന്നതുകൊണ്ടുതന്നെ നിങ്ങള്‍ വാങ്ങുന്ന മാമ്പഴങ്ങള്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് കൃത്രിമമായി പഴുപ്പിച്ചാതാണോ എന്ന് തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്. അതിന് ചില എളുപ്പവഴികളുണ്ട്.

 artificially ripened mango

വെള്ളത്തിലിട്ട് നോക്കാം

ഇത് വളരെ സിമ്പിളായ ഒരു വഴിയാണ്. ഒരു പാത്രത്തില്‍ വെള്ളമെടുത്ത് അതിലേക്ക് മാങ്ങ ഇടുക. സ്വാഭാവികമായി പഴുത്ത മാങ്ങയാണെങ്കില്‍ അത് വെള്ളത്തില്‍ മുങ്ങി പോകും. രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ മാങ്ങ വെള്ളത്തില്‍ പൊങ്ങിക്കിടക്കും. അടുത്ത തവണ മാങ്ങ വാങ്ങുമ്പോള്‍ ഈ ടെക്‌നിക് ഒന്ന് പരീക്ഷിച്ച് നോക്കാവുന്നതാണ്.

മാങ്ങയുടെ നിറം നോക്കി തിരിച്ചറിയാം

മാമ്പഴം വാങ്ങുമ്പോള്‍ കടയില്‍ വച്ച് തന്നെ നിങ്ങള്‍ക്ക് ഇത് പരീക്ഷിക്കാവുന്നതാണ്. മാമ്പഴത്തിന്റെ തൊലിയുടെ നിറം നോക്കി ഇക്കാര്യം മനസിലാക്കാം. കൃത്രിമമായി പഴുപ്പിച്ച മാങ്ങകളില്‍ പലപ്പോഴും അവിടിവിടെയായി പച്ചനിറത്തിലുള്ള പാടുകള്‍ കാണാം. പക്ഷേ ഉള്ളില്‍ പഴുത്തതായും കാണപ്പെടും. അതേ സമയം സ്വാഭാവികമായി പഴുത്ത മാങ്ങയാണെങ്കില്‍ എല്ലാ ഭാഗത്തും ഒരു പോലെയുളള നിറമായിരിക്കും.

 artificially ripened mango

തൊട്ടുനോക്കി മനസിലാക്കാം

മാങ്ങ കൈകൊണ്ട് അമര്‍ത്തി നോക്കിയും ഇക്കാര്യം കണ്ടെത്താവുന്നതാണ്. സ്വാഭാവികമായി പഴുത്ത മാങ്ങകളാണെങ്കില്‍ മൃദുവായതും ഉറപ്പുള്ളതും ആയിരിക്കും. രാസ വസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ ചില ഭാഗങ്ങളില്‍ മാത്രം മൃദുവായും ചില ഭാഗങ്ങളില്‍ കട്ടിയുള്ളതായും അനുഭവപ്പെടടും.

രുചിയും മണവും

എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ് സ്വാഭാവികമായി പഴുത്ത മാങ്ങയ്ക്ക് നല്ലൊരു സുഗന്ധം ഉണ്ടാകും. അല്ലാതെ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ചതാണെങ്കില്‍ സ്വാഭാവിക വാസനയും കുറവായിരിക്കും. രാസ ഗന്ധവും ഉണ്ടാവും.അത് മാത്രമല്ല ഈ മാങ്ങ കഴിക്കുമ്പോള്‍ വായില്‍ പുകച്ചിലോ തരിപ്പോ അനുഭവപ്പെടാന്‍ സാധ്യതയുണ്ട്.

 artificially ripened mango

മാമ്പഴത്തിന് നീര് കുറവായിരിക്കും

നന്നായി പഴുത്ത മാങ്ങ മുറിക്കുമ്പോള്‍ അതിന് ധാരാളം നീരുണ്ടാവും. എന്നാല്‍ രാസവസ്തുക്കള്‍ ഉപയോഗിച്ച് പഴുപ്പിച്ച മാങ്ങയാണെങ്കില്‍ അതിന് നീര് വളരെ കുറവായിരിക്കും.

 artificially ripened mango

മാമ്പഴം വാങ്ങുമ്പോള്‍ ശ്രദ്ധിക്കാന്‍

കാല്‍സ്യം കാര്‍ബൈഡ് എന്ന രാസവസ്തുവാണ് പഴങ്ങള്‍ കൃത്രിമമായി പഴുപ്പിക്കാന്‍ ഉപയോഗിക്കുന്നത്. ഇവ ആരോഗ്യത്തിന് അപകടമുണ്ടാക്കുന്നു. കാത്സ്യം കാര്‍ബൈഡ് ഈര്‍പ്പവുമായി സമ്പര്‍ക്കത്തില്‍ വരുമ്പോള്‍, അത് അസറ്റിലീന്‍ വാതകം പുറത്തുവിടുന്നു. ഈ വിഷവസ്തു പല ദോഷങ്ങള്‍ക്കും കാരണമാകുന്നു. ശ്വസന പ്രശ്‌നങ്ങള്‍, ദഹനസംബന്ധമായ പ്രശ്‌നങ്ങള്‍, നാഡീസംബന്ധമായ പ്രത്യാഘാതങ്ങള്‍, ഹോര്‍മോണ്‍-പ്രത്യുല്‍പാദന വൈകല്യങ്ങള്‍ എന്നിവയ്‌ക്കെല്ലാം കാരണമാകുന്നു. അതുകൊണ്ടുതന്നെ വിശ്വസനീയമായ ഇടങ്ങളില്‍നിന്ന് മാത്രം മാമ്പഴം വാങ്ങാന്‍ ശ്രദ്ധിക്കുക. കഴിക്കുന്നതിന് മുന്‍പ് അവ നന്നായി കഴുകാന്‍ ശ്രദ്ധിക്കുക.

Content Highlights : Eating mangoes ripened with chemicals can be very harmful to health.





                        
                        
                        


 


                        dot image
                        
                        
To advertise here,contact us
dot image