

കോവളം: കാര്‍ നിയന്ത്രണം വിട്ട് റോഡിന് താഴെയുള്ള വീടിന്റെ മുറ്റത്തേക്ക് തലകീഴായ് മറിഞ്ഞുവീണു. പെരിങ്ങമല മാവുവളയിലാണ് സംഭവം. വെള്ളിയാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്. ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
റോഡിലൂടെ പോവുകയായിരുന്ന കാര്‍ പെട്ടെന്നാണ് നിയന്ത്രണം വിട്ട് താഴേയ്ക്ക് മറിഞ്ഞത്. കാര്‍ വരുന്നത് കണ്ട് വീട്ടുമുറ്റത്ത് ഉണ്ടായിരുന്നവര്‍ ഭയന്ന് നിലവിളിച്ച് ഓടിമാറി. തലനാരിഴയ്ക്കാണ് ഇവര്‍ വലിയ അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടത്.
അപകടത്തില്‍ കാറിന്‍റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഓടിരക്ഷപ്പെട്ട ഡ്രൈവറെ കണ്ടെത്താനാണ് പൊലീസിന്റെ ശ്രമം. വെങ്ങാനൂര്‍ ഗ്രാമപഞ്ചായത്ത് സിഡിഎസ് അംഗമായ സിന്ധുവിന്‍റെ വീട്ടുമുറ്റത്തേക്കാണ് കാര്‍ മറിഞ്ഞ് വീണത്.
Content Highlights: Car topples down to a courtyard of a house and miraculously nobody got hurt