ചില രോഗങ്ങള്‍ ഉളളവര്‍ ബിയര്‍ കുടിക്കുന്നത് അപകടം; ഏതൊക്കെ രോഗങ്ങളെന്ന് അറിയാം

ഏതൊക്കെ രോഗങ്ങള്‍ ഉളവരിലാണ് ബിയര്‍ ഒരു സ്‌ളോ പോയിസണ്‍ ആയി പ്രവര്‍ത്തിക്കുന്നത്

ചില രോഗങ്ങള്‍ ഉളളവര്‍ ബിയര്‍ കുടിക്കുന്നത് അപകടം; ഏതൊക്കെ രോഗങ്ങളെന്ന് അറിയാം
dot image

വീര്യം കുറവാണ്, ആല്‍ക്കഹോളിന്റെ അളവ് വളരെ കുറച്ചേയുള്ളൂ എന്നൊക്കെയുള്ള ധാരണയുള്ളതുകൊണ്ട് ബിയറിന് ആളുകള്‍ക്കിടയില്‍ സ്വീകാര്യത -കൂടുതലാണ്. സുഹൃത്തുക്കളോടൊത്ത് എന്‍ജോയ് ചെയ്യാനും ചൂടത്ത് ഒന്ന് കൂളാകാനും ഒക്കെ ബിയര്‍ കുടിക്കുന്നവരുണ്ട്. എന്നാല്‍ എല്ലാവര്‍ക്കും ബിയര്‍ സുരക്ഷിതമല്ല. ചില ആരോഗ്യ അവസ്ഥയുള്ളവര്‍ ബിയര്‍ കുടിക്കുന്നത് പ്രതികൂല ഫലങ്ങള്‍ ഉണ്ടാക്കും. ഏതൊക്കെ രോഗങ്ങള്‍ ഉള്ളവരാണ് ഇക്കാര്യത്തില്‍ ശ്രദ്ധിക്കേണ്ടതെന്ന് അറിയാം.

health and alcohol drinking

പ്രമേഹം

പ്രമേഹരോഗികള്‍ക്ക് മദ്യമെന്നതുപോലെ ബിയറും തീര്‍ത്തും നല്ലതല്ല. അമിതമായ ബിയര്‍ ഉപയോഗം പ്രമേഹ സാധ്യത കൂട്ടുമെന്നാണ് ഗവേഷണങ്ങള്‍ സൂചിപ്പിക്കുന്നത്. പതിവായതോ അമിതമായതോ ആയ ബിയര്‍ ഉപയോഗം പ്രമേഹത്തെ നേരത്തേ വിളിച്ചുവരുത്തും. അച്ഛനമ്മമാര്‍ക്കു പ്രമേഹമുണ്ടെങ്കില്‍ രോഗം വരാനുള്ള സാധ്യത ഇരട്ടിയാണ്. ബിയര്‍ രക്തത്തിലെ പഞ്ചസാരയുടെ നിലയെ അസ്ഥിരമാക്കിയേക്കാം. ചിലപ്പോള്‍ ഷുഗര്‍ പെട്ടെന്ന് ഉയരുകയോ താഴുകയോ ചെയ്യാം.

രക്തസമ്മര്‍ദ്ദം

മദ്യപാനം രക്തസമ്മര്‍ദ്ദം ഉയര്‍ത്തുകയും ഹൃദയമിടിപ്പ് അസ്ഥിരമാക്കുകയും ചെയ്യും. ആഴ്ചയില്‍ ഒരിക്കല്‍ പോലും മദ്യം കഴിക്കുന്നത് കരളിന് സമ്മര്‍ദ്ദമുണ്ടാക്കും. മദ്യവുമായി ബന്ധപ്പെട്ട ഏറ്റവും സാധാരണമായ ആരോഗ്യപ്രശ്‌നമാണ് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം . ഇതിനെ രക്താതിമര്‍ദ്ദം എന്നും വിളിക്കുന്നു.

health and alcohol drinking

ധാരാളം മദ്യം കഴിക്കുന്നത് രക്തക്കുഴലുകളിലെ പേശികളെ ബാധിക്കുകയയും അവ ചുരുങ്ങാന്‍ കാരണമാകുകയും ചെയ്യുന്നു.രക്തക്കുഴലുകള്‍ ചുരുങ്ങുമ്പോള്‍, ശരീരത്തിന് ചുറ്റും രക്തം തള്ളാന്‍ ഹൃദയം കൂടുതല്‍ പ്രവര്‍ത്തിക്കേണ്ടി വരുന്നു. ഇത് നിങ്ങളുടെ രക്തസമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുന്നു.
ഒരാള്‍ കൂടുതല്‍ മദ്യം കഴിക്കുന്തോറും ഉയര്‍ന്ന രക്തസമ്മര്‍ദ്ദം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പതിവായി മദ്യപിക്കുകയാണെങ്കിലും അപകടസാധ്യതയുണ്ട്. പ്രത്യേകിച്ച് 35 വയസ്സിനു മുകളില്‍ പ്രായമുള്ളവര്‍ക്ക്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദം സ്‌ട്രോക്ക്, ഹൃദ്രോഗം, വിട്ടുമാറാത്ത വൃക്കരോഗം,ഡിമെന്‍ഷ്യ എന്നിവയിലേക്ക് നയിച്ചേക്കാം.

ബിയറും കരള്‍ രോഗവും

മദ്യം എങ്ങനെയാണ് കരളിനെ ബാധിക്കുന്നത്?
നാം കഴിക്കുന്ന മദ്യത്തിന്റെ കൂടുതല്‍ ഭാഗവും കരളിലാണ് നിര്‍വീര്യമാക്കപ്പെടുന്നത്. ഈ രാസപ്രവര്‍ത്തനത്തില്‍ ഉണ്ടാകുന്ന അസറ്റാല്‍ഡിഹൈഡ് എന്ന രാസപദാര്‍ത്ഥം കരളിനെ നശിപ്പിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നു. സാമാന്യം നന്നായി മദ്യപിക്കുന്ന എല്ലാവരുടേയും കരളില്‍ കൊഴുപ്പ് അടിയുന്നു. തുടര്‍ന്ന് കരളില്‍ നീര്‍ക്കെട്ട് ഉണ്ടാകുന്നു. ഈ അവസ്ഥയ്ക്ക് ആല്‍ക്കഹോളിക് ഹെപ്പറ്റൈറ്റിസ് എന്ന് പറയുന്നു. ഇത് കാലക്രമേണ ലിവര്‍ സിറോസിസ്
എന്ന മാരകമായ അവസ്ഥയിലേക്ക് നയിക്കുന്നു.

health and alcohol drinking

ചില മരുന്നുകള്‍ കഴിക്കുന്നവര്‍ ബിയര്‍ ഒഴിവാക്കണം

ആന്റി ബയോട്ടിക്, ആന്റിഡിപ്രസന്റ്,സിഡേറ്റീവ് മരുന്നുകള്‍ തുടങ്ങിയ ഉപയോഗിക്കുന്നവര്‍ക്ക് ബിയര്‍ കഴിക്കുന്നത് അപകടമാണ്. അതുപോലെ ഗര്‍ഭിണികള്‍ മദ്യം കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. ഇത് കുഞ്ഞിന്റെ വളര്‍ച്ചയെ പ്രതികൂലമായി ബാധിക്കും.

Content Highlights :

dot image
To advertise here,contact us
dot image