

റിയാദിൽ ജോലി ചെയ്തിരുന്ന കായംകുളം സ്വദേശി ഹൃദയാഘാതം മൂലം അന്തരിച്ചു. കീരിക്കാട് തെക്ക് എൻ.എച്ച്. വില്ലയിൽ നിസാം (44) ആണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടർന്ന് ചികിത്സയിലായിരുന്ന ഇദ്ദേഹം, രക്തക്കുഴലിലെ തടസ്സം നീക്കുന്നതിനുള്ള പരിശോധനകൾക്കായി ആശുപത്രിയിലേക്ക് പോകാൻ തയ്യാറെടുക്കുന്നതിനിടെയാണ് മരണം സംഭവിച്ചത്.
കഴിഞ്ഞ 18 വർഷമായി റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ജിഡിഎൽ മിഡിലീസ്റ്റ് കമ്പനിയിൽ ഏവിയേഷൻ ഓപ്പറേഷൻസ് ഇൻസ്പെക്ടറായിരുന്നു നിസാം. നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കാനുള്ള ശ്രമങ്ങൾ പുരോഗമിക്കുന്നു. കെഎംസിസി ആലപ്പുഴ ജില്ലാ ജനറൽ സെക്രട്ടറി സിയാദ് കായംകുളത്തിന്റെ നേതൃത്വത്തിലാണ് ഇതിനായുള്ള പ്രവർത്തനങ്ങൾ നടക്കുന്നത്. ഭാര്യ ജസീല. മിൻഹാ, മിസ്ബാഅ് എന്നിവർ മക്കളാണ്.
Content Highlights: Indian expatriates have won prizes in the latest Big Ticket draw in the UAE, with a Malayali among the winners receiving a gold bar. The achievement has generated excitement and pride within the expat community.