

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ആദ്യം ബാറ്റുചെയ്യും. ടോസ് നേടിയ ഡല്‍ഹി ക്യാപ്റ്റന്‍ അക്‌സര്‍ പട്ടേല്‍ ആതിഥേയരെ ആദ്യം ബാറ്റിങ്ങിനയയ്ക്കുകയായിരുന്നു. ചെന്നൈയിലെ ചെപ്പോക്ക് സ്‌റ്റേഡിയത്തിലാണ് മത്സരം.
ഇരുടീമുകളും മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ചെന്നൈയുടെ സൂപ്പര്‍ താരം ഡെവാള്‍ഡ് ബ്രെവിസ് ടീമിലേക്ക് തിരിച്ചെത്തി. മാറ്റ് എഡ്വെര്‍ഡ്‌സിന് പകരം ഗുര്‍ജപ്‌നീത് സിങ്ങും ഇലവനിലെത്തി. ഡല്‍ഹിയിലും രണ്ട് മാറ്റങ്ങളുണ്ട്. വിപ്രജ് നിഗത്തിന് പകരം ആഖിബ് നബിയും നിതീഷ് റാണയ്ക്ക് പകരം അശുതോഷ് ശര്‍മയും ഇലവനിലെത്തി.
Content Highlights: IPL 2026, CSK vs DC: Delhi Capitals wins toss, opts to field vs Chennai Super Kings