

കോഴിക്കോട്: കോഴിക്കോട് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ചാടിപ്പോയ ദൃശ്യകൊലക്കേസ് പ്രതി ബിനീഷ് പിടിയില്‍. മഹാരാഷ്ട്രയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. പ്രതിയെ ഞായറാഴ്ച കോഴിക്കോട് എത്തിക്കും. ചായ കുടിക്കാന്‍ നല്‍കിയ ഗ്ലാസ് ഉപയോഗിച്ച് ടൈല്‍ ഇളക്കി അതിന് ശേഷം ഭിത്തി തുരന്നാണ് പ്രതി രക്ഷപ്പെട്ടത്. ഇക്കഴിഞ്ഞ ഡിസംബര്‍ 28നായിരുന്നു സംഭവം.
പ്രതിക്കായി നാല് ഭാഷകളില്‍ പൊലീസ് ലുക്ക്ഔട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. 2022ലാണ് ഇയാള്‍ അദ്യം രക്ഷപ്പെട്ടത്. അന്ന് കര്‍ണാടകയില്‍ നിന്നായിരുന്നു ഇയാളെ പിടികൂടിയത്. തനിച്ചാണ് ഇയാള്‍ ശുചിമുറിയുടെ ചുമര് തുരന്ന് ചുറ്റുമതില്‍ ചാടികടന്ന് പുറത്തെത്തിയത്.
2021ലാണ് പെരിന്തല്‍മണ്ണ സ്വദേശിയായ ദൃശ്യയെ വിനീഷ് കുത്തിക്കൊലപ്പെടുത്തിയത്. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിഞ്ഞിരുന്ന പ്രതി മാനസിക അസ്വസ്ഥ പ്രകടിപ്പിച്ചതോടെയാണ് കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചത്. ഒരു തവണ കുതിരവട്ടത്ത് നിന്നും രക്ഷപ്പെട്ട പ്രതിയായിട്ടും വേണ്ടത്ര സുരക്ഷയില്ലാതെ പ്രതിയെ പാര്‍പ്പിച്ചതില്‍ വിമര്‍ശനം ശക്തമായിരുന്നു.
Content Highlights: The accused in the Drishya case has been arrested from Maharashtra