

തിരുവനന്തപുരം: നരുവാമൂട് മുക്കംപാലമൂട്ടിൽ ആന പാപ്പാനെ ചുഴറ്റി എറിഞ്ഞു. ഭക്ഷണം കൊടുക്കുന്നതിനിടെയാണ് സംഭവം.ശ്യാം എന്ന ഉണ്ണിക്കുട്ടനാണ് ഇടഞ്ഞത്. രണ്ടാം പാപ്പാൻ തമിഴ്നാട് സ്വദേശി മൊയ്തീനെയാണ് എറിഞ്ഞത്. ഇയാളുടെ പരിക്ക് ഗുരുതരമാണ്. നരുവാമൂട് സ്വദേശി സജി മോന്റെ ആനയാണിത്. മൊയ്തീനെ മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. തേറ്റ പല്ല് ശരീരത്തിൽ ആഴത്തിൽ മുറിവുണ്ടാക്കി. പാപ്പാന്റെ വാരിയല്ലുകള്‍ക്ക് ക്ഷതം സംഭവിച്ചിട്ടുണ്ട്.
Content Highlights: Man attacked by elephant at thiruvananthapuram