

റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരുവിനെതിരായ തകർപ്പൻ പ്രകടനത്തിനു പിന്നാലെ രാജസ്ഥാൻ റോയൽസ് താരം വൈഭവ് സൂര്യവംശിക്ക് ഓട്ടോഗ്രാഫ് സമ്മാനിച്ച് സൂപ്പർ താരം വിരാട് കോഹ്‌ലി. രാജസ്ഥാൻ റോയൽസും ആർസിബിയും തമ്മിലുള്ള മത്സരം കഴിഞ്ഞതിന് പിന്നാലെയാണ് വൈഭവിനെ തേടി കോഹ്‌ലിയുടെ ഓട്ടോഗ്രാഫ് എത്തിയത്.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിന് ശേഷം വൈഭവിന്‍റെ ക്യാപ്പിൽ "ഡിയർ വൈഭവ്, വെൽഡൺ" എന്ന് കോഹ്‌ലി ഒപ്പിട്ടു നൽകി. മൈതാനത്തെ ആവേശകരമായ പോരാട്ടത്തിന് ശേഷം യുവതാരത്തെ പ്രോത്സാഹിപ്പിക്കാൻ കോഹ്‌ലി കാണിച്ച ഈ മനസ്സ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു.
ഗുവാഹത്തിയിലെ ബര്‍സാപര സ്റ്റേഡിയത്തില്‍ റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരെ വൈഭവ് റണ്‍മഴ തീര്‍ത്തിരുന്നു. വെറും 15 പന്തില്‍ അര്‍ധസെഞ്ച്വറി തികച്ച താരം, ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ താന്‍ തന്നെ കുറിച്ച അതിവേഗ അര്‍ധസെഞ്ച്വറിയുടെ റെക്കോര്‍ഡിനൊപ്പമെത്തി (ഐപിഎല്‍ ചരിത്രത്തിലെ രണ്ടാമത്തെ അതിവേഗ ഫിഫ്റ്റി). 26 പന്തില്‍ 78 റണ്‍സെടുത്ത സൂര്യവന്‍ശി, ക്രുണാല്‍ പാണ്ഡ്യയുടെ പന്തില്‍ ലോങ് ഓണില്‍ പിടികൊടുത്താണ് പുറത്തായത്. ഈ ഇന്നിംഗ്സോടെ വെറും നാല് മത്സരങ്ങളില്‍ നിന്ന് 200 റണ്‍സുമായി താരം ഓറഞ്ച് ക്യാപ്പും സ്വന്തമാക്കി.
Content Highlights: IPL 2026: Virat Kohli signs Vaibhav Suryavanshi's cap, pens sweet message