കാസർകോട് ചിറ്റാരിക്കലിൽ യുവാവിന് വെടിയേറ്റു; വെടിയേറ്റത് നാടന്‍ തോക്കില്‍ നിന്ന്‌

ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്

കാസർകോട് ചിറ്റാരിക്കലിൽ യുവാവിന് വെടിയേറ്റു; വെടിയേറ്റത് നാടന്‍ തോക്കില്‍ നിന്ന്‌
dot image

കാസർകോട് : കാസർകോട് ചിറ്റാരിക്കാലിൽ യുവാവിന് വെടിയേറ്റു. ഭീമനടി ചെലാട് സ്വദേശിയായ സുജിത്തി(45) നാണ് പരിക്കേറ്റത്. നാടൻ തോക്കിൽ നിന്നാണ് വെടിയേറ്റത്. തോക്ക് സ്വയം പരിശോധിക്കുമ്പോൾ അബദ്ധത്തിൽ വെടിയേറ്റതെന്നാണ് സുജിത്ത് പൊലീസിന് നൽക്കുന്ന മൊഴി.

നെഞ്ചിനും കൈയ്ക്കും പരിക്കേറ്റ സുജിത്ത് ചിറ്റാരിക്കാലിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്ന് രാവിലെയാണ് സംഭവം ഉണ്ടായത്. സംഭവത്തില്‍ ചിറ്റാരിക്കല്‍ പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്. യുവാവിന് എങ്ങനെയാണ് തോക്ക് ലഭിച്ചതെന്നും വെടിപൊട്ടിയ സാഹചര്യത്തെക്കുറിച്ചും പൊലീസ് പരിശോധിക്കുന്നുണ്ട്.

Content Highlight : A young man was shot in Chittarikal, Kasaragod; the shot was from a country-made gun

dot image
To advertise here,contact us
dot image