ക്രിസ്മസ് ആഘോഷം ആവേശപൂരിതമാക്കി പ്രവാസ ലോകം; പ്രത്യേക പ്രാർത്ഥനകളും, വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു

ഇന്നലെ രാത്രി മുതൽ തന്നെ യുഎഇ ഉൾപ്പെടെയുളള ഗൾഫ് രാജ്യങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളിൽ പ്രാർത്ഥനാ നടന്നിരുന്നു

ക്രിസ്മസ് ആഘോഷം ആവേശപൂരിതമാക്കി പ്രവാസ ലോകം; പ്രത്യേക പ്രാർത്ഥനകളും, വിവിധ ആഘോഷ പരിപാടികളും സംഘടിപ്പിച്ചു
dot image

ക്രിസ്മസിനെ ആവേശപൂർവം വരവേറ്റ് പ്രവാസ ലോകം. വിവിധ ക്രൈസ്തവ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനാ ചടങ്ങുകളിൽ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. വിവിധ പ്രവാസി സംഘടനകളുടെയും കൂട്ടായാമകളുടെയും നേതൃത്വത്തിലും ആഘോഷ പരിപാടികൾ സംഘടിപ്പിച്ചു.

ഇന്നലെ രാത്രി മുതൽ തന്നെ യുഎഇ ഉൾപ്പെടെയുളള ഗൾഫ് രാജ്യങ്ങളിലെ ക്രിസ്തീയ ദേവാലയങ്ങളിൽ പ്രാർത്ഥനാ നടന്നിരുന്നു. വിവിധ ദേവാലയങ്ങളിൽ നടന്ന പ്രത്യേക പ്രാർത്ഥനകളിൽ മലയാളികൾ ഉൾപ്പടെ ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. ദുബായ് സെന്റ് മേരീസ് കത്തോലിക്ക പള്ളിയിലെ ക്രിസ്മസ് തിരുകർമ്മങ്ങൾക്ക് പ്രമുഖ വൈദികർ നേതൃത്വം നൽകി. മലങ്കര ഓർത്തഡോക്‌സ് സഭ കൊല്ലം ഭദ്രാസനാധിപൻ ഡോ. ജോസഫ് മാർ ഡിയോണിസിന്റെ മുഖ്യ കാർമികത്വത്തിലായിരുന്നു അബുദാബി സെന്റ് ജോർജ് ഓർത്തഡോക്‌സ് കത്തീഡ്രലിലെ ശുശ്രുഷകൾ. ഇടവക വികാരി ഫാ. ഗീവർഗീസ് മാത്യു, അസിസ്റ്റന്റ് വികാരി ഫാ. മാത്യൂ ജോൺ എന്നിവരും പങ്കെടുത്തു.

പ്രത്യേക പ്രാർത്ഥനകളിലും പ്രദക്ഷിണത്തിലും തീജ്വാല ശുശ്രൂഷയിലും ആയിരക്കണക്കിന് വിശ്വാസികളാണ് പങ്കാളികളായത്. ബഹൈനിലെ സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്‌സ് കത്തീഡ്രലിലും ശുശ്രൂഷകൾ നടന്നിരുന്നു. ഇതിൽ മലങ്കര ഓർത്തഡോക്‌സ് സഭയുടെ അഹമ്മദാബാദ് ഭദ്രാസനാധിപനും ബോംബെ ഭദ്രാസന സഹായ മെത്രപ്പൊലീത്തയുമായ ഡോ. ഗീവർഗ്ഗീസ് മാർ തേയോഫിലോസാണ് മുഖ്യ കാർമികത്വം വഹിച്ചത്. കത്തീഡ്രൽ വികാരി റവ. ഫാദർ ജേക്കബ് തോമസ് കാരയക്കൽ, സഹ വികാരി റവ. ഫാദർ തോമസുകുട്ടി പി എൻ എന്നിവർ സഹ കാർമികരായി.

മെത്രാപ്പോലീത്ത വിശ്വാസികൾക്ക് ക്രിസ്തുമസ് സന്ദേശവും നൽകി. സൗദി, ഒമാൻ,ഖത്തർ, കുവൈറ്റ് തുടങ്ങിയ വിവിധ ഗൾഫ് രാജ്യങ്ങളിലെ ദേവാലയങ്ങളിലും പ്രത്യേക പ്രാർത്ഥനാ ചടങ്ങുകൾ സംഘടിപ്പിച്ചു. വിവിധ പ്രവാസി സംഘടനകളുടെ നേതൃത്വത്തിലുളള ആഘോഷ പരിപാടികളും പുരോഗമിക്കുകയാണ്. ക്രിസ്തുമസിന് ഔദ്യോഗിക അവധിയില്ലെങ്കിലും യുഎഇയിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങൾ ജീവനക്കാർക്കാർക്ക് ക്രിസ്മസിന് അവധി നൽകിയിരുന്നു.

Content Highlight; Expatriates add colour to Christmas celebrations

dot image
To advertise here,contact us
dot image