ലോക റെക്കോർഡ്!; ആഷസിലെ നാലാം ടെസ്റ്റിലെ ആദ്യ ദിനം കളി കാണാനെത്തിയത് ഒരു ലക്ഷത്തോളം പേർ

മത്സരത്തിന്‍റെ ആദ്യദിനം ഇരുടീമുകളുടെയും ഒന്നാം ഇന്നിങ്സ് അവസാനിച്ചു

ലോക റെക്കോർഡ്!; ആഷസിലെ നാലാം ടെസ്റ്റിലെ ആദ്യ ദിനം കളി കാണാനെത്തിയത് ഒരു ലക്ഷത്തോളം പേർ
dot image

ഓസ്‌ട്രേലിയയും ഇംഗ്ലണ്ടും തമ്മിലുള്ള ആഷസ് പരമ്പരയിലെ നാലാം ടെസ്റ്റിന്‍റെ ഒന്നാംദിനം കളി കാണാനായി മെൽബൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലേക്ക് എത്തിയത് 94,199 പേർ.

2015ലെ ഏകദിന ലോകകപ്പ് ഫൈനലിന് എത്തിയതിനേക്കാൾ കൂടുതൽ കാണികളാണ് എം സി ജിയിൽ ക്രിസ്മസിന് തൊട്ടടുത്ത ദിവസമായ ബോക്സിങ് ഡേയിൽ കൂട്ടമായി എത്തിയത്. ലോകകപ്പ് ഫൈനലിലെ ആസ്ട്രേലിയ -ന്യൂസിലൻഡ് പോരാട്ടം കാണാൻ മെൽബണിൽ 93,013 കാണികളാണെത്തിയത്. 2013ലെ ആഷസ് മത്സരം കാണാനായി 91,112 പേർ എത്തിയതാണ് മൂന്നാമതുള്ള റെക്കോർഡ്.

അതേസമയം മത്സരത്തിന്‍റെ ആദ്യദിനം ഇരുടീമുകളുടെയും ഒന്നാം ഇന്നിങ്സ് അവസാനിച്ചു. 20 വിക്കറ്റുകളാണ് മെൽബണിൽ വെള്ളിയാഴ്ച വീണത്. ആദ്യം ബാറ്റുചെയ്ത ആസ്ട്രേലിയ 152 റൺസിന് പുറത്തായപ്പോൾ മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ട് 110ന് പുറത്തായി.

ഒന്നാംദിനം സ്റ്റമ്പെടുക്കുമ്പോൾ, രണ്ടാം ഇന്നിങ്സിൽ വിക്കറ്റുപോകാതെ നാല് റൺസ് എന്ന നിലയിലാണ് ഓസീസ്. ഓസീസിന്‍റെ ആകെ ലീഡ് 46 റൺസായി. പരമ്പരയിലെ ആദ്യ മൂന്ന് മത്സരങ്ങളും ജയിച്ച് ഓസീസ് പരമ്പര നേടിയിട്ടുണ്ട്.

Content Highlights:‌ Record broken MCG sees largest crowd for cricket match at Australia v England

dot image
To advertise here,contact us
dot image