

കാഞ്ഞങ്ങാട്: കാസർകോട് ഐടിഐ വിദ്യാർത്ഥിയെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ബന്ദിയോട് അടുക്ക ബൈദല സ്വദേശിയും മംഗൽപാടി ചെറുഗോളിയിൽ വാടകവീട്ടിലെ താമസക്കാരനുമായ മുഹമ്മദ് ബാഷ- നബീസ ദമ്പതികളുടെ മകൻ ശിഹാബ്(19)നെയാണ് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. ബുധനാഴ്ച പുലർച്ചെയാണ് കിടപ്പുമുറിയിലെ ജനൽ കമ്പിയിൽ യുവാവിനെ തൂങ്ങിയനിലയിൽ കണ്ടെത്തിയത്.
പുലർച്ചെ മാതാവ് ശിഹാബിനെ വാതിലിൽ തട്ടി വിളിച്ചു. എന്നാൽ പ്രതികരണമൊന്നും ഉണ്ടായില്ല. മുറി അകത്തുനിന്നും പൂട്ടിയനിലയിലായിരുന്നു. പിന്നാലെ പുറത്തിറങ്ങി ജനൽ വഴി നോക്കിയപ്പോഴാണ് യുവാവിനെ മരിച്ച നിലയിൽ കണ്ടത്. മരണകാരണം വ്യക്തമല്ല. പൊലീസ് അന്വേഷണം തുടരുകയാണ്.
Content Highlights: 19 year old boy found dead at home