

കാസര്‍കോട്: കാസര്‍കോട് കരിന്തളത്ത് വയോധികയെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കരിന്തളം സ്വദേശി ലക്ഷ്മിയെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. വീട്ടില്‍ തനിച്ചായിരുന്നു ലക്ഷ്മിയുടെ താമസം. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ച നിലയിലായിരുന്നു. ഇതിന് പുറമേ വീടിന് പിന്‍ഭാഗത്തെ വാതില്‍ തുറന്നിട്ട നിലയിലുമായിരുന്നു. കൊലപാതകമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. വിരലടയാള വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തിവരികയാണ്.
Content Highlights- Old age woman found dead inside home in kasaragod