വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ വൈ - ഫൈ ഓഫാക്കണം! ശ്രദ്ധിച്ചില്ലെങ്കില്‍

വൈ - ഫൈ ഓഫാക്കിയില്ലെങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടാവാനാണ് എന്നോര്‍ത്ത് നിസാരവത്കരിക്കരുത്

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിര്‍ബന്ധമായും ഫോണ്‍ വൈ - ഫൈ ഓഫാക്കണം! ശ്രദ്ധിച്ചില്ലെങ്കില്‍
dot image

വീട്ടിന് പുറത്തിറങ്ങുമ്പോള്‍ നിങ്ങള്‍ എന്തൊക്കെ പരിശോധിക്കും. താക്കോല്‍, പഴസ്, ബാഗ്, ഫോണ്‍ എല്ലാം കൃത്യമായി ശ്രദ്ധിക്കില്ലേ? എന്നാല്‍ നിങ്ങളില്‍ പലരും മറന്നു പോകുന്ന കാര്യങ്ങളിലൊന്ന് ഫോണിന്റെ വൈ ഫൈ ഓഫാക്കുന്നത് ആയിരിക്കും. ഇതിപ്പോള്‍ വൈ - ഫൈ ഓഫാക്കിയില്ലെങ്കില്‍ എന്ത് പ്രശ്‌നം ഉണ്ടാവാനാണ് എന്നോര്‍ത്ത് നിസാരവത്കരിക്കരുത്. സൈബര്‍ സെക്യൂരിറ്റി ഗവേഷകരാണ് ഇതിനെ കുറിച്ചുള്ള മുന്നറിയിപ്പുകള്‍ മുന്നോട്ടുവയ്ക്കുന്നത്.

ഇത്തരത്തില്‍ വൈ ഫൈ ഓഫ് ചെയ്യാതെയാണ് നിങ്ങള്‍ ഫോണുമായി വീടിന് പുറത്തേക്ക് പോകുന്നതെങ്കില്‍ ഒരു ഹിഡന്‍ എക്‌സ്‌പോഷര്‍ വിന്‍ഡോ സൃഷ്ടിക്കപ്പെടുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഇതില്‍ വ്യക്തിപരമായ വിവരങ്ങളും ഉണ്ടാകും. ഇവിടെയും തീര്‍ന്നില്ല, നിങ്ങളുടെ ലൊക്കേഷന്‍ അടക്കം മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ സാധിക്കും. നിങ്ങളുടെ ഫോണിന്റെ സുരക്ഷയെ പോലും അപകടത്തിലാക്കുന്ന ഈ അവസ്ഥ നിങ്ങളുടെ ഹോം നെറ്റ്‌വര്‍ക്കില്‍ നിന്നും കുറച്ചകലേക്ക് മാറി കഴിയുമ്പോഴേക്കും സംഭവിച്ചേക്കാമെന്നാണ് പറയുന്നത്.

പുത്തന്‍ സ്മാര്‍ട്ട്‌ഫോണുകളില്‍ അക്‌സസ് പോയിന്റുകള്‍ നിരന്തരമായി സ്‌കാന്‍ ചെയ്യുന്ന രീതിയാണുള്ളത്. അറിയാവുന്ന നെറ്റ്വര്‍ക്കുകള്‍ക്ക് പ്രോബ് റിക്വസ് നല്‍കുന്നതിന് സമാനമായി ഇവ റിക്വസ്റ്റുകള്‍ അയക്കുകയും ചെയ്യും. ഇത്തരം ഓട്ടോമാറ്റിക് രീതികളാണ് പ്രശ്‌നമുണ്ടാക്കുന്നത്. ഡിവൈസിനെ തിരിച്ചറിയാന്‍ കഴിയുന്ന വിവരങ്ങള്‍, കണക്ഷന്‍ ഹിസ്റ്ററി എന്നിവ ഇതിലൂടെ മറ്റുള്ളവര്‍ക്ക് മനസിലാക്കാന്‍ കഴിയുമെന്ന് മാത്രമല്ല, അറ്റാക്കര്‍മാര്‍ക്ക് മൂവ്‌മെന്റ് പാട്ടേണുകള്‍ ട്രാക്ക് ചെയ്യാനും നമ്മുടെ ഫോണിനെ പ്രശ്‌ന സാധ്യതയുള്ള നെറ്റ്‌വര്‍ക്കുകളുമായി കണക്ട് ചെയ്യാം. ഇന്നത്തെ കാലത്ത് സ്മാര്‍ട്ട്‌ഫോണുകള്‍ ബാങ്ക് അക്കൗണ്ടുകള്‍, ചികിത്സാ വിവരങ്ങള്‍, കോര്‍പ്പറേറ്റ് രേഖകള്‍ എന്നിവയെല്ലാം ബന്ധപ്പെട്ട് കിടക്കുകയാണ്. വീട്ടില്‍ നിന്നിറങ്ങുമ്പോള്‍ വൈ - ഫൈ ഓഫാക്കാന്‍ മറക്കുന്നത് വരുത്തിവയ്ക്കുക ചില്ലറ തലവേദനയല്ലെന്ന് സാരം.

ശാസ്ത്ര സാങ്കേതിക വിദ്യകള്‍ പുരോഗമിക്കുന്നതിന് അനുസരിച്ച് വലിയ ഉപകരണങ്ങളൊന്നും വേണ്ട തട്ടിപ്പുകാര്‍ക്കും വ്യാജന്മാര്‍ക്കും നിങ്ങളുടെ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയെടുക്കാന്‍ അവര്‍ ആശ്രയിക്കുന്നത് നിങ്ങളുടെ ദിനചര്യങ്ങള്‍ തന്നെയായിരിക്കും. പബ്ലിക്ക് വൈ - ഫൈ ഹോട്ട്‌സ്‌പോട്ടുകള്‍ ആഗോള തലത്തില്‍ വലിയൊരു സുരക്ഷ പ്രശ്‌നമായി തന്നെ മാറുന്നുണ്ട്. ഇവ ഉപയോഗിക്കുമ്പോള്‍ അതുമായി ബന്ധപ്പെട്ട് പല ട്രാക്കിങ് മെക്കാനിസമുകളിമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്. തേഡ് പാര്‍ട്ടി ട്രാക്കിങ് കുക്കീസ്, ബ്രൗസര്‍ ഫിംഗര്‍ പ്രിന്റിങ് ടെക്‌നിക്ക് എന്നിവ അതില്‍ ചിലതാണ്. നമ്മുടെ അനുവാദം ലഭിക്കുന്നതിന് മുമ്പ് തന്നെ ഇവ എനേബിള്‍ ആകുന്നുണ്ട് എന്നാണ് പറയുന്നത്.

വിശ്വാസ യോഗ്യമായ ഒരു നെറ്റ്‌വര്‍ക്കുമായി ബന്ധിപ്പിക്കേണ്ടി വരുമ്പോള്‍ മാത്രമേ വൈ - ഫൈ ഓണ്‍ ചെയ്യാവു എന്നതാണ് പ്രധാനമായി ഓര്‍ത്തിരിക്കേണ്ടത്. മൊബൈല്‍നെറ്റ്‌വര്‍ക്കിനെ ആശ്രയിക്കാന്‍ ശ്രമിക്കുന്നതാണ് ഏറ്റവും മികച്ച തീരുമാനം മാത്രമല്ല, അത്രയും പ്രാധാന്യമുള്ള കാര്യങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ പബ്ലിക്ക് നെറ്റ്‌വര്‍ക്കുകള്‍ക്ക് പകരം പേഴ്‌സണല്‍ ഹോട്ട്‌സ്‌പോട്ടുകള്‍ ഉപയോഗിക്കുക. ഓട്ടോമാറ്റിക്ക് നെറ്റ്‌വര്‍ക്ക്‌ കണക്ഷനുകള്‍ ഓഫ് ആക്കിയിടുക, പബ്ലിക്ക് അക്‌സസ് ഒഴിവാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ ട്രാഫിക്ക് എന്‍ക്രിപ്റ്റ് ചെയ്യാന്‍ VPN ഉപയോഗിക്കുക. ഷെയേർഡ് നെറ്റ്‌വര്‍ക്കുമായി പാസ്‌വേര്‍ഡോ ബാങ്കിങ് വിവരങ്ങളോ പങ്കുവയ്ക്കാതിരിക്കുക, സോഫ്റ്റ്‌വെയര്‍ അപ്പ്‌ഡേറ്റും സെക്യൂരിറ്റി പാച്ചസും ഉടനടി ഇന്‍സ്റ്റാള്‍ ചെയ്യുക. നിങ്ങളുടെ ഫോണ്‍ നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും അടങ്ങിയ ഒരു ഉപകരണമാണെന്ന വസ്തുത മറന്നുപോകരുത്.

Content Highlights: You must turn off your Phone Wi-Fi after leaving Home

dot image
To advertise here,contact us
dot image