

കാസർകോട് : കാസർകോട് കത്തിയുമായി മുസ്‌ലിം ലീഗ് പ്രവർത്തകരുടെ അക്രമണം.ഇന്ന് ഉച്ചയ്ക്ക് കാസർകോട് കാഞ്ഞങ്ങാട് പഴയ കടപ്പുറത്താണ് സംഭവം. സിപിഐഎം പ്രവർത്തകനായ അബ്‌ദുൾ നാസറിന്റെ വീട് ആക്രമിച്ചെന്നും പരാതി ഉണ്ട്. മുസ്‌ലിം ലീഗ് പ്രവർത്തകരുടെ കൈയിൽ കത്തിയും ഇരുമ്പ് വടിയും ഉണ്ടായിരുന്നുവെന്നും പൊലീസ് പറഞ്ഞു.
സംഭവത്തിൽ അഞ്ച് മുസ്‌ലിം ലീഗ് പ്രവർത്തകർക്കെതിരെ ഹോസ്‌ദുർഗ് പൊലീസ് കേസെടുത്തു. വീട് ആക്രമിച്ചതിൽ ഒരു മുസ്‌ലിം ലീഗ് പ്രവർത്തകനെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിജയാഹ്ലാദ പ്രകടനത്തിനിടെ പ്രദേശത്ത് സിപിഐഎം - മുസ്‌ലിം ലീഗ് പ്രവർത്തകർ തമ്മിൽ കയ്യാങ്കളി നടന്നിരുന്നുവെന്നും പൊലീസ് പറഞ്ഞു.
Content Highlight : Muslim League activists attack Kasaragod with knives; one arrested