ന്യൂഇയർ കൊച്ചിയിലാണോ? ആഘോഷങ്ങള്‍ എവിടെ എന്ന് സംശയമുണ്ടോ? എങ്കില്‍ ഇങ്ങോട്ട് വിട്ടോളൂ..

ന്യു ഇയര്‍ ഇന്‍ കൊച്ചി 2026 ഒരു പ്രത്യേക വൈബ് തന്നെയായിരിക്കും

ന്യൂഇയർ കൊച്ചിയിലാണോ? ആഘോഷങ്ങള്‍ എവിടെ എന്ന് സംശയമുണ്ടോ? എങ്കില്‍ ഇങ്ങോട്ട് വിട്ടോളൂ..
dot image

പുതുവര്‍ഷത്തിലേക്ക് കടക്കാന്‍ ഇനി വിരലിലെണ്ണാവുന്ന ദിവസങ്ങള്‍ മാത്രമാണ് ബാക്കിയുള്ളത്. പുത്തന്‍ വര്‍ഷത്തിന്‍റെ ആരംഭം അടിപൊളിയാക്കാനാണ് ആഗ്രഹമെങ്കില്‍ നിങ്ങള്‍ക്ക് നേരെ കൊച്ചിയിലേക്ക് വരാം. ഇവിടെ നിങ്ങളെ കാത്ത് നിരവധി ആഘോഷങ്ങളുമായി അറബിക്കടലിന്റെ റാണി കാത്തിരിപ്പുണ്ട്. ഇനി അലങ്കാരങ്ങളും കൊടിതോരണങ്ങളും വലിയ ഒച്ചപ്പാടുകളില്ലാത്ത സ്ഥലങ്ങളില്‍ ശാന്തമായാണ് പുതുവര്‍ഷം ആഘേഷിക്കണമെന്നാണ് നിങ്ങളുടെ ആഗ്രഹമെങ്കില്‍ അതിനും പറ്റിയ സ്ഥലങ്ങള്‍ കൊച്ചിയിലുണ്ട്.

പുതുവര്‍ഷം എന്ന് പറയുമ്പോഴേ കൊച്ചിയിലെ പ്രധാന ഇടങ്ങളാകും ആദ്യം പരിഗണന നല്‍കുക. ന്യു ഇയര്‍ ഇന്‍ കൊച്ചി 2026 ഒരു പ്രത്യേക വൈബ് തന്നെയായിരിക്കും. പുരാതന കോട്ടകളും കാഴ്ചകളുടെ വിസ്മയമൊരുക്കുന്ന ബീച്ചുകളും കണ്ടാലും മതിയാവാത്ത കാഴ്ചകളില്‍ ഉള്‍പ്പെടുന്നതാണ്. കഥകളി കാണാം, കേരളത്തിന്റെ തനതായ രുചികള്‍ രുചിച്ചറിയാം, ജല കായിക വിനോദത്തില്‍ പങ്കെടുക്കാം. കൊച്ചിയില്‍ സന്ദര്‍ശിക്കാന്‍ കഴിയുന്ന അഞ്ചിടങ്ങളാണ് ഫോര്‍ട്ട് കൊച്ചി, ചെറായി ബീച്ച്, വൈപ്പിന്‍ ദ്വീപ്, കേരള കഥകളി കേന്ദ്രം, മറൈന്‍ ഡ്രൈവ് എന്നിവ.

ന്യൂ ഇയറില്‍ ഏറ്റവും വൈബായ ഇടമാണ് ഫോര്‍ട്ട് കൊച്ചി. കൊച്ചിന്‍ കാര്‍ണിവല്‍ എന്ന് കേള്‍ക്കാത്തവര്‍ ചുരുക്കമാകും. പലതരം പരിപാടികളും മത്സരങ്ങളും നിറഞ്ഞ ആഘോഷ രാവായിരിക്കും ന്യൂ ഇയറില്‍ ഇവിടെ. സൈക്കിള്‍ - ബൈക്ക് റെയ്‌സുകള്‍, മാരത്തോണ്‍, കൊച്ചി ബൈക്ക് റേസ്, നീന്തല്‍ മത്സരം എന്നിങ്ങനെ പരിപാടികള്‍ നീളും. ഇത്തവണ കൊച്ചിന്‍ കാര്‍ണിവലില്‍ പങ്കെടുത്ത് ന്യൂ ഇയര്‍ ആഘോഷമാക്കാം. കാർണിവലിനായി എത്തുന്നവർ വളരെ നേരത്തെ തന്നെ പ്രദേശത്തേക്ക് എത്താന്‍ ശ്രദ്ധിക്കണം. മനോഹരമായ ബീച്ചുകളിലൊന്നാണ് ചെറായി. പനകള്‍ക്കിടയിലൂടെ കടല്‍കാറ്റേറ്റ് നടക്കാം. അറബിക്കടലിന്റെ ഭംഗി ഇരട്ടിയാക്കുന്ന ലൈറ്റ് വര്‍ക്കുകളെല്ലാം കണ്ണിന് കുളിര്‍മയേകുന്ന കാഴ്ചയാണ്. ഫുഡ് സ്റ്റാളുകള്‍, തത്സമയ സംഗീത പരിപാടികള്‍, ഫയര്‍വര്‍ക്കുകള്‍ എല്ലാം നിങ്ങളെ കാത്ത് ഇവിടേയുമുണ്ട്.

ഇനി വൈപ്പിനിലേക്ക് പോയാല്‍, അവിടെ സ്വസ്ഥമായി സമാധാനപരമായി ന്യൂ ഇയര്‍ ആഘോഷിക്കാം. കടലും തിരകളും ബോണ്‍ ഫയറുകളുമെല്ലാം ആസ്വദിച്ചൊരു പുതുവര്‍ഷാരംഭം. പരമ്പരാഗതമായ തെയ്യം ആസ്വദിക്കാനും ഇവിടെ സൗകര്യമുണ്ട്. കേരളത്തിന്റെ പാരമ്പര്യത്തെ അടുത്തതറിയാനും ഇവിടെയത്തുന്നവര്‍ക്ക് കഴിയുംയ ഫോര്‍ട്ട് കൊച്ചിയില്‍ സ്ഥിതി ചെയ്യുന്ന കേരള കഥകളി കേന്ദ്രത്തില്‍ നിങ്ങളെ കാത്തിരിക്കുന്നത് ക്ലാസിക്കല്‍ സംഗീതവും നൃത്തങ്ങളുമാണ്. കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തെ അടുത്തറിയാന്‍ ഇത് സഹായകരമാണ്.

കപ്പിള്‍സിനെ ഏറ്റവും കൂടുതല്‍ കാണുന്നിടമാണ് മറൈന്‍ ഡ്രൈവ്. മികച്ച കാലവസ്ഥയും കാറ്റുമെല്ലാം ഇവിടേക്ക് ആളുകളെ ആകര്‍ഷിക്കാറുണ്ട്. ബോട്ട് റൈഡുകള്‍, ഫയര്‍വര്‍ക്കുകള്‍, കഫേകള്‍, വൈബ് നൈറ്റ് ലൈഫ് എന്നിവയാണ് പ്രധാന ആകര്‍ഷണം.

ഇവിടെയും തീരുന്നില്ല കുഴിപ്പിള്ളി ബീച്ച്, അതിരപ്പിള്ളി വാഴച്ചാല്‍ വെള്ളച്ചാട്ടം, പുതുവൈപ്പ് ബീച്ച്, ഭൂതത്താന്‍ കെട്ട് ഡാമും റിസര്‍വ് ഫോറസ്റ്റും, പാണിയേലി പോര് വെള്ളച്ചാട്ടം, മുനമ്പം ബീച്ച് എന്നിവയും നിങ്ങളെ കാത്തിരിപ്പുണ്ട്. ന്യൂഇയര്‍ ആഘോഷങ്ങള്‍ യാത്രകള്‍ നടത്തി ആസ്വദിക്കാനാണെങ്കില്‍ ഈയിടങ്ങള്‍ തെരഞ്ഞെടുക്കാം.

Content Highlights: Places to visit in Ernakulam during New Year Celebrations

dot image
To advertise here,contact us
dot image