സമാന്ത മുതല്‍ ആര്യയും സിബിനും ഗ്രെയ്‌സ് വരെ: 2025 ല്‍ പുതുജീവിതത്തിലേക്ക് കടന്ന താരങ്ങള്‍

ചിലർക്ക് സിനിമകളിൽ വിജയം ലഭിച്ചപ്പോൾ മറ്റു ചിലർ പുതിയ ജീവിതത്തിലേക്ക് കടന്ന വര്‍ഷം കൂടെയാണ് കടന്ന് പോകുന്നത്. 2025 ല്‍ വിവാഹിതരായ താരങ്ങൾ

സമാന്ത മുതല്‍ ആര്യയും സിബിനും ഗ്രെയ്‌സ് വരെ: 2025 ല്‍ പുതുജീവിതത്തിലേക്ക് കടന്ന താരങ്ങള്‍
dot image

2025 മലയാള സിനിമയെ സംബന്ധിച്ച് എന്തുകൊണ്ടും നല്ല വര്‍ഷം ആയിരുന്നു. താരങ്ങളെ സംബന്ധിച്ചും, ഏറെ കുറേ അങ്ങനെ തന്നെ. ചിലർക്ക് സിനിമകളിൽ വിജയം ലഭിച്ചപ്പോൾ മറ്റു ചിലർ പുതിയ ജീവിതത്തിലേക്ക് കടന്ന വര്‍ഷം കൂടെയാണ് കടന്ന് പോകുന്നത്. സമാന്ത-രാജ് നിദിമോർ, ആര്യ-സിബിൻ, ഗ്രെയ്‌സ് ആന്റണി-എബി ടോം സിറിയക്ക് അങ്ങനെ ഒട്ടനവധി താരവിവാഹങ്ങള്‍ ഈ വർഷം നടന്നു. ഈ വര്‍ഷം നടന്ന ഇത് അടക്കമുള്ള താര വിവാഹങ്ങൾ ഏതൊക്കെയാണെന്ന് നമുക്ക് നോക്കാം.

Samantha- Raj nidimoru

സമാന്ത -രാജ് നിദിമോരു


ഈ വർഷം അവസാനം നടന്ന താരവിവാഹം നടി സമാന്തയുടേതാണ്. ഡിസംബർ ഒന്നിന് കോയമ്പത്തൂരില്‍ വച്ചായിരുന്നു വിവാഹം. സംവിധായകന്‍ രാജ് നിദിമോരാണ് വരൻ. ആളും ആരവങ്ങളുമില്ലാത വളരെ സിമ്പിളായിട്ടായിരുന്നു സമാന്തയുടെ വിവാഹം. ഏറ്റവും അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും അടക്കം 30 പേരാണ് ചടങ്ങിൽ പങ്കെടുത്തതെന്നാണ് റിപ്പോര്‍ട്ട്. താരം തന്നെ പിന്നീട് ചിത്രങ്ങൾ പങ്കുവച്ച് എത്തിയിരുന്നു. ഇരുവരുടെയും രണ്ടാം വിവാഹമാണ്.

Arya-Sibin

ആര്യ-സിബിൻ

ഈ വർഷം തന്നെയാണ് നടിയും അവതാരകയുമായ ആര്യ ബാബു വിവാഹിതയായത്. ബിഗ് ബോസ് താരവും കൊറിയോ​ഗ്രഫറും ഡിജെയുമായ സിബിൻ ബെഞ്ചമിനാണ് വരൻ. അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. ഇരുവരുടെയും രണ്ടാം വിവാഹമാണ്. ആര്യയ്ക്ക് ആദ്യ വിവാഹത്തില്‍ പിറന്ന മകളാണ് ഖുഷി. സിബിനും ആദ്യ വിവാഹത്തില്‍ ഒരു മകനുണ്ട്.

Grace Antony -Aby Tom Cyriac

ഗ്രെയ്‌സ് ആന്റണി-എബി ടോം സിറിയക്ക്

ആരാധകരെ അത്ഭുതപ്പെടുത്തി കൊണ്ടാണ് നടി ഗ്രെയ്‌സ് ആന്റണി വിവാ​ഹിതയായി എന്ന വാർത്ത വന്നത്. സംഗീത സംവിധായകൻ എബി ടോം സിറിയക്കാണ് വരൻ. വളരെ ലളിതമായിട്ടായിരുന്നു വിവാഹം നടന്നത്. ഇരുവരുടെയും പ്രണയവിവാഹമായിരുന്നു.

Archana Kavi  - Rick Varghese

അർച്ചന കവി-റിക്ക് വര്‍ഗീസ്

ഈ വർഷം ഒക്ടോബറിലാണ് നദി അർച്ചന കവി വിവാഹിതയായത്. റിക്ക് വര്‍ഗീസാണ് വരന്‍. അര്‍ച്ചനയുടെ രണ്ടാം വിവാഹമാണിത്. 2016-ല്‍ കൊമേഡിയന്‍ അബീഷ് മാത്യുവിനെ താരം വിവാഹം കഴിച്ചെങ്കിലും 2021-ല്‍ ഇരുവരും വേര്‍പിരിയുകയായിരുന്നു. വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുകയും ചെയ്തു.

Also Read:

Vishnu Govindan - Anjali Geetha

വിഷ്ണു ഗോവിന്ദന്‍

ഒരു മെക്‌സിക്കന്‍ അപാരത എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ നടനാണ് വിഷ്ണു ഗോവിന്ദന്‍. അഞ്ജലി ജി ആയിരുന്നു വധു. വലിയ ആഘോഷങ്ങള്‍ ഇല്ലാതെ രജിസ്റ്റർ ഓഫീസിൽ വെച്ചായിരുന്നു ഇരുവരുടെയും വിവാഹം. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രം പങ്കെടുത്തതായിരുന്നു ചടങ്ങുകള്‍.

Anson Paul

അൻസൺ പോൾ-നിധി ആന്‍

തൃപ്പൂണിത്തുറ രജിസ്റ്റര്‍ ഓഫീസില്‍ നടന്ന ലളിതമായ ചടങ്ങിലാണ് നടൻ അൻസൺ പോൾ വിവാഹിതനായത്. തിരുവല്ല സ്വദേശി നിധി ആന്‍ ആണ് വധു. ആളും ആരവങ്ങളുമില്ലാത വളരെ സിമ്പിളായിട്ടായിരുന്നു ഇരുവരുടെയും രജിസ്റ്റർ വിവാഹം.

Arvind Venugopal - Sneha Ajith

അരവിന്ദ് വേണുഗോപാൽ-സ്നേഹ അജിത്

ജി.വേണുഗോപാലിൻറെ മകനും ഗായകനുമായ അരവിന്ദ് വേണുഗോപാൽ ഡിസംബർ 12 നാണ് വിവാഹിതനായത്. നടിയും മോഡലുമായ സ്നേഹ അജിത്തായിരുന്നു വധു. കോവളം കെടിഡിസി സമുദ്രയിലായിരുന്നു വിവാഹ ചടങ്ങുകൾ.

Also Read:

Nayana Josan - Gokul

നയന ജോസന്‍-ഗോകുല്‍

നടിയും നര്‍ത്തകിയുമായ നയന ജോസനും ഡാന്‍സറും മോഡലുമായ ഗോകുല്‍ കാകരോട്ടും ഈ വർഷം മെയ് മാസത്തിലാണ് വിവാഹിതരായത്. ഇരുവരും വ്യത്യസ്ത മതവിഭാഗങ്ങളില്‍ പെട്ടവരായതിനാല്‍ ഒരുപാട് നാളത്തെ എതിർപ്പുകൾക്ക് ശേഷമാണ് വിവാഹം നടന്നത്.

Armaan Malik - Aashna Shroff's

അർമാൻ മാലിക്-ആഷ്ന ഷ്രോഫ്

ജനുവരി നാലിനാണ് പ്രശസ്ത പിന്നണി ഗായകൻ അർമാൻ മാലികും നടി ആഷ്ന ഷ്രോഫും വിവാഹിതരായത്. ഇരുവരുടെയും കുടുംബവും സുഹൃത്തുക്കളുമുള്ള സ്വകാര്യ ചടങ്ങിലായിരുന്നു വിവാഹം. 2023 ഓഗസ്റ്റിൽ ആയിരുന്നു ഇരുവരുടെയും വിവാഹനിശ്ചയം.

Priyanka Deshpande - Vasi Sachi

പ്രിയങ്ക ദേശ്പാണ്ഡെ-വസി

ടെലിവിഷൻ അവതാരകയും മാധ്യമ പ്രവർത്തകയുമായ പ്രിയങ്ക ദേശ്പാണ്ഡെയുടെ വിവാഹം ഏപ്രിൽ 16 നായിരുന്നു നടന്നിരുന്നത്. വസിയാണ് വരൻ. വളരെ സ്വകാര്യമായിട്ടായിരുന്നു ചടങ്ങുകൾ നടന്നത്.

 Abhinaya - Vegesana Karthik

അഭിനയ-വെഗേസന കാര്‍ത്തിക്

'പണി' സിനിമയിലെ നായിക അഭിനയ വിവാഹിതയായത് ഏപ്രിലിലാണ്. ഹൈദരാബാദിൽ വച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു വിവാഹം. വെഗേസന കാര്‍ത്തിക് എന്നാണ് അഭിനയയുടെ ഭര്‍ത്താവിന്റെ പേര്. പതിനഞ്ച് വര്‍ഷത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരായത്.

Content Highlights: Celebrity Weddings That Made Headlines in 2025

dot image
To advertise here,contact us
dot image