ഷാർജ ഡെസേർട്ട് പൊലീസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം പ്രവേശനം

തിങ്കള്‍ മുതല്‍ വ്യാഴം വരെ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും.

ഷാർജ ഡെസേർട്ട് പൊലീസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രം പ്രവേശനം
dot image

ഷാര്‍ജ ഡെസേര്‍ട്ട് പൊലീസ് പാര്‍ക്കില്‍ വാരാന്ത്യങ്ങളില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മാത്രമായി പ്രവേശനം പരിമിതപ്പെടുത്തി. ജനുവരി അഞ്ച് വരെയാണ് താത്കാലിക ക്രമീകരണം. പാര്‍ക്കിലെ വര്‍ദ്ധിച്ചുവരുന്ന തിരക്ക് കണക്കിലെടുത്താണ് വെള്ളി, ശനി ദിവസങ്ങളില്‍ പൊതുമേഖലാ ജീവനക്കാര്‍ക്കും അവരുടെ കുടുംബങ്ങള്‍ക്കും മാത്രമായി പ്രവേശനം പരിമിതപ്പെടുത്തുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ തിങ്കള്‍ മുതല്‍ വ്യാഴം വരെ പാര്‍ക്കില്‍ പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടായിരിക്കും.

Content Highlights: Sharjah Desert Police Park restricted to government employees on weekends

dot image
To advertise here,contact us
dot image