സ്റ്റേജിൽ സൈഡിലാക്കി, സിനിമയിലും അങ്ങനെ ആണോ?, നടിമാരെക്കുറിച്ച് മോശം കമന്റ്; ചുട്ടമറുപടിയുമായി കിച്ച സുദീപ്

വലിയ കയ്യടികളാണ് സോഷ്യൽ മീഡിയയിൽ സുദീപിന് ലഭിക്കുന്നത്

സ്റ്റേജിൽ സൈഡിലാക്കി, സിനിമയിലും അങ്ങനെ ആണോ?, നടിമാരെക്കുറിച്ച് മോശം കമന്റ്; ചുട്ടമറുപടിയുമായി കിച്ച സുദീപ്
dot image

ഈച്ച എന്ന ഒറ്റ സിനിമയിലൂടെ മലയാളികളുടെ ഉൾപ്പടെയുള്ളവരുടെ മനസ്സിൽ സ്ഥാനംപിടിച്ച നടനാണ് കിച്ച സുദീപ്. വിജയ് കാർത്തികേയ സംവിധാനം ചെയ്യുന്ന മാർക്ക് ആണ് ഇനി പുറത്തിറങ്ങാനുള്ള സുദീപ് ചിത്രം. ഇപ്പോഴിതാ സിനിമയുടെ പ്രസ് മീറ്റിനിടെ മോശം ചോദ്യം ചോദിച്ച ഒരു ജേർണലിസ്റ്റിന് അദ്ദേഹം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്.

'വണങ്കാൻ എന്ന സിനിമയിൽ കിടിലൻ ഡയലോഗുകൾ കൊണ്ട് ഞെട്ടിച്ചു. ഈ സിനിമയിൽ താങ്കൾക്ക് അത്രയും ഡയലോഗുകൾ ഉണ്ടോ? കാരണം ഇവിടെ ഇരിക്കുമ്പോഴേ നടിമാരെ സൈഡിലാണ് ഇരുത്തിയിരിക്കുന്നത്. പടത്തിലും അങ്ങനെ തന്നെ ആണോ', എന്നയിരുന്നു ഒരു മാധ്യമപ്രവർത്തകന്റെ ചോദ്യം. 'ഇത് പോലെ ഒരു മോശമായ ചോദ്യങ്ങളും ഞങ്ങളുടെ സെറ്റിൽ ഉണ്ടായിട്ടില്ല. അവരെ മനഃപൂർവം സൈഡിൽ ഇരുത്തിയതല്ല അങ്ങനെ സംഭവിച്ചതാണ്. നിങ്ങളുടെ ഇത്തരം ചോദ്യങ്ങൾ മറ്റുള്ളവരെ ബുദ്ധിമുട്ടിലാക്കും', എന്നായിരുന്നു സുദീപിന്റെ മറുപടി. ഉടനെ സുദീപ് സൈഡിൽ ഇരുന്ന രണ്ട് നടിമാരെയും വിളിച്ച് സ്റ്റേജിന്റെ നടുക്ക് നിർത്തുന്നതും അവരോട് സംസാരിക്കാൻ പറയുന്നതും കാണാം. വലിയ കയ്യടികളാണ് സോഷ്യൽ മീഡിയയിൽ സുദീപിന് ലഭിക്കുന്നത്.

അതേസമയം, കിച്ച ക്രിയേഷൻസുമായി ചേർന്ന് സത്യജ്യോതി ഫിലിംസ് ആണ് മാർക്ക് നിർമ്മിക്കുന്നത്. ബി അജനീഷ് ലോക്നാഥാണ് സംഗീതം നൽകിയിരിക്കുന്നത്. നവീൻ ചന്ദ്ര, വിക്രാന്ത്, യോഗി ബാബു, ഗുരു സോമസുന്ദരം, നിഷ്വിക നായിഡു, റോഷ്‌നി പ്രകാശ് എന്നിവരാണ് മാർക്കിലെ മറ്റു അഭിനേതാക്കൾ.

Content Highlights: Bad comments about actresses; Kiccha Sudeep responds

dot image
To advertise here,contact us
dot image