കാട്ടുപന്നി തട്ടി സ്‌കൂട്ടർ മറിഞ്ഞു; പിതാവിനും ഏഴ് വയസുകാരിക്കും ഗുരുതര പരിക്ക്

ട്യൂഷൻ കഴിഞ്ഞ് മകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരുടെയും വണ്ടിയിൽ കാട്ടുപന്നി തട്ടുകയായിരുന്നു

കാട്ടുപന്നി തട്ടി സ്‌കൂട്ടർ മറിഞ്ഞു; പിതാവിനും ഏഴ് വയസുകാരിക്കും ഗുരുതര പരിക്ക്
dot image

പാലക്കാട്: വടക്കഞ്ചേരിയിൽ കാട്ടുപന്നി തട്ടി സ്‌കൂട്ടർ മറിഞ്ഞ് പിതാവിനും ഏഴ് വയസ്സുകാരിക്കും പരിക്ക്. കോട്ടേക്കുളം പുഴക്കൽ വീട്ടിൽ ഹക്കീം, രണ്ടാം ക്ലാസിൽ പഠിക്കുന്ന മകൾ സഫ ഫാത്തിമ എന്നിവരാണ് അപകടത്തിൽപ്പെട്ടത്. രാത്രി 8 മണിയോടെ വാൽക്കുളമ്പ് പാറച്ചാട്ടം–കൊട്ടടി റോഡിലാണ് അപകടം നടന്നത്. ട്യൂഷൻ കഴിഞ്ഞ് മകളുമായി വീട്ടിലേക്ക് മടങ്ങുകയായിരുന്ന ഇരുവരുടെയും വണ്ടിയിൽ കാട്ടുപന്നി തട്ടുകയായിരുന്നു. പരിക്ക് ഗുരുതരമാണെന്നാണ് പ്രാഥമിക വിവരം.

Content Highlights: 2 severely injured by wild boar attack on vehicle

dot image
To advertise here,contact us
dot image