കൊല്ലത്ത് അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ

ലൈനയുടെ ഭര്‍ത്താവ് പ്രേംജി വിദേശത്ത് ജോലി ചെയ്യുകയാണ്

കൊല്ലത്ത് അ​മ്മ​യും മ​ക​നും വീ​ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ
dot image

കൊല്ലം : പാരിപ്പള്ളി കരിമ്പാലൂരില്‍ അമ്മയും മകനും വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍. കരിമ്പാലൂര്‍ നിധി ഭവനില്‍ ലൈന (43), മകന്‍ പോളിടെക്‌നിക് വിദ്യാര്‍ത്ഥി പ്രണവ്(20) എന്നിവരെയാണ് വീടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച രാത്രിയോടെയാണ് മരണ വിവരം പുറത്തറിയുന്നത്.

ലൈനയുടെ ഭര്‍ത്താവ് പ്രേംജി വിദേശത്ത് ജോലി ചെയ്യുകയാണ്. അമ്മയും മകനും മാത്രമായിരുന്നു വീട്ടില്‍ താമസം. ഫോണ്‍ എടുക്കാത്തതിനാല്‍ ലൈനയുടെ അടുത്ത ബന്ധു അന്വേഷിച്ചെത്തിയപ്പോള്‍ ഗേറ്റും വീടും അടച്ചിട്ട നിലയിലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ലൈനയെ വീട്ടിലെ കിടപ്പുമുറിയിലെ ഫാനിലും മകന്‍ പ്രണവിനെ മറ്റൊരു കിടപ്പുമുറിയിലും മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ക​ട ബാ​ധ്യ​ത​യാ​കാം ആ​ത്മ​ഹ​ത്യ​ക്ക് പി​ന്നി​ലെ​ന്നാ​ണ് നി​ഗ​മ​നം. ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ത്തി​യി​ട്ടി​ല്ല. ഇ​രു​വ​രു​ടെ​യും ഫോ​ണ്‍ പൊ​ലീ​സ് പ​രി​ശോ​ധി​ച്ചെ​ങ്കി​ലും സം​ശാ​യ​സ്പ​ദ​മാ​യി ഒ​ന്നും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല.സംഭവത്തിൽ പാ​രി​പ്പ​ള്ളി പൊ​ലീ​സ് അ​സ്വ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. പോ​സ്റ്റു​മോ‌​ർ​ട്ട​ത്തി​നു ശേ​ഷം മൃ​ത​ദേ​ഹം സം​സ്ക​രി​ച്ചു. പ്രണവിന്റെ സഹോദരന്‍ എറണാകുളത്ത് പഠിക്കുകയാണ്.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)

Content Highlight : Mother and son found dead inside house in Kollam

dot image
To advertise here,contact us
dot image