

പാലക്കാട് : ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടിയെടുത്ത് കോണ്‍ഗ്രസ്. സംഘടനാ വിരുദ്ധ പ്രവര്‍ത്തനം ആരോപിച്ച് മൂന്നുപേരെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. പാലക്കാട് ബ്ലോക്ക് കോണ്‍ഗ്രസ് അംഗം കാജാ ഹുസൈന്‍, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സദ്ദാം ഹുസൈന്‍, മുന്‍ വണ്ടാഴി പഞ്ചായത്ത് അംഗം ഷാനവാസ് സുലൈമാന്‍ എന്നിവരെയാണ് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയത്.
ഇത് രണ്ടാം തവണയാണ് സദ്ദാം ഹുസൈനെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുന്നത്. പാലക്കാട് നഗരസഭയില്‍ സദ്ദാം ഹുസൈന്റെ വ്യാപാര സംഘടനയുടെ പേരില്‍ ഔദ്യോഗിക സ്ഥാനാര്‍ത്ഥിക്കെതിരെ വിവിധയിടങ്ങളില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയിരുന്നു.
Content Highlight : Three Congress workers expelled from Palakkad