ക്യൂ ആർ കോഡിൽ കൃത്രിമം നടന്നേക്കാം; ബിസിനസ് ഉടമകൾ പരിശോധനകൾ നടത്തണമെന്ന് ബഹ്റൈൻ

ക്യൂ ആര്‍ കോഡുകള്‍ ഉപഭോതാക്കള്‍ക്കും ജോലിക്കാര്‍ക്കും വ്യക്തമായി കാണത്തക്ക രീതിയില്‍ പതിക്കണമെന്നും അധികൃതര്‍

ക്യൂ ആർ കോഡിൽ കൃത്രിമം നടന്നേക്കാം; ബിസിനസ് ഉടമകൾ പരിശോധനകൾ നടത്തണമെന്ന് ബഹ്റൈൻ
dot image

ബഹ്‌റൈനിലെ ബിസിനസ് ഉടമകള്‍ പേമെന്റ് ക്യൂ ആര്‍ കോഡുകള്‍ പരിശോധിച്ച് ടാമ്പറിങ് നടന്നിട്ടില്ലെന്ന് ഉറപ്പാക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കി. തട്ടിപ്പുകാര്‍ ക്യൂ ആര്‍ കോഡുകള്‍ മാറ്റി സ്ഥാപിച്ചും നിലവിലുള്ള കോഡിന്റെ മുകളില്‍ വ്യാജമായ കോഡ് പതിപ്പിച്ചും കൃത്രിമം കാണിക്കാന്‍ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ക്യൂ ആര്‍ കോഡുകളിലെ ഏത് മാറ്റങ്ങള്‍ക്കും ബിസിനസ് ഉടമകള്‍ക്കുതന്നെയായിരിക്കും ഉത്തരവാദികള്‍ എന്ന് അധികൃതർ വ്യക്തമാക്കി.

ക്യൂ ആര്‍ കോഡുകള്‍ ഉപഭോതാക്കള്‍ക്കും ജോലിക്കാര്‍ക്കും വ്യക്തമായി കാണത്തക്ക രീതിയില്‍ പതിക്കണമെന്നും ടാമ്പറിങ് നടന്നിട്ടില്ലെന്ന് ഉറപ്പാക്കാന്‍ ഇടക്കിടെ പരിശോധിക്കണമെന്നും അധികൃതര്‍ അധികൃതര്‍ ആവശ്യപ്പെട്ടു. പാര്‍ക്കിങ് മീറ്ററുകള്‍, റസ്റ്റാറന്റ് മെനുകള്‍, ഓഫര്‍ പാക്കേജുകളുടെ അറിയിപ്പ്, ഇ-മെയിലുകള്‍ എന്നിവിടങ്ങളിലെല്ലാം തട്ടിപ്പുകാര്‍ വ്യാജ ക്യൂ ആര്‍ കോഡുകള്‍ ഉപയോഗിക്കുന്നുണ്ട്.

Also Read:

ഉപഭോക്താക്കള്‍ക്ക് സംശയം തോന്നിയാല്‍ കോഡ് ഉപയോഗിക്കുന്നതിന് മുമ്പ് സ്ഥാപന ഉടമയുമായി നേരിട്ട് സംസാരിച്ച് കോഡ് അവരുടേതാണെന്ന് ഉറപ്പാക്കണണമെന്നും നിര്‍ദ്ദേശത്തിൽ പറയുന്നു. തട്ടിപ്പിന് ഇരയായാല്‍ ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ആന്റി കറപ്ഷന്‍ ആന്‍ഡ് ഇക്കണോമിക് ആന്‍ഡ് ഇല ക്ട്രോണിക് സെക്യൂരിറ്റിയിലെ ഹോട്ട്‌ലൈനില്‍ വിളിച്ച് റിപ്പോര്‍ട്ട് ചെയ്യണമെന്നും അധികൃതര്‍ വ്യക്തമാക്കി.

Content Highlights: Bahrain Orders Checks for Tampered QR Codes

dot image
To advertise here,contact us
dot image