മെസിയെക്കാൾ എനിക്ക് വലുത് നവ്യ ആണ്, എന്റെ ഇന്റർവ്യൂ കരിയർ ആരംഭിക്കുന്നത് അവിടുന്നാണ്; ചിരിപ്പിച്ച് ധ്യാൻ

നവ്യ നായരെ വിവാഹം ചെയ്യണം എന്ന് ധ്യാൻ പറയുന്ന ഒരു പഴയ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു

മെസിയെക്കാൾ എനിക്ക് വലുത് നവ്യ ആണ്, എന്റെ ഇന്റർവ്യൂ കരിയർ ആരംഭിക്കുന്നത് അവിടുന്നാണ്; ചിരിപ്പിച്ച് ധ്യാൻ
dot image

ധ്യാൻ ശ്രീനിവാസന്റെ അഭിമുഖങ്ങളും ഓഫ് സ്ക്രീൻ തമാശകളുമെല്ലാം സോഷ്യൽ മീഡിയയിൽ എപ്പോഴും വൈറലാണ്. ഇപ്പോഴിതാ നടന്റെ അത്തരത്തിൽ ഒരു വീഡിയോ ആണ് സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആകുന്നത്. കൊട്ടാരക്കരയിൽ ഒരു ഉദ്ഘാടനത്തിനായി നവ്യ നായർക്കൊപ്പം എത്തിയപ്പോൾ നടിയെക്കുറിച്ച് ധ്യാൻ പറഞ്ഞ വാക്കുകൾ ആണ് ചിരിപടർത്തുന്നത്.

'മെസിയെ കാണാൻ വേണ്ടി ഒരു അവസരം ഉണ്ടാക്കി തരാം എന്ന് കൂട്ടുകാരിൽ ഒരാൾ പറഞ്ഞിരുന്നു. അപ്പോൾ ഞാൻ വരുന്നില്ല എന്ന് പറഞ്ഞു. അവൻ എന്നോട് മെസിയെക്കാൾ വലുതാണോ നവ്യ എന്ന് ചോദിച്ചു. അതെ എന്ന് ഞാൻ പറഞ്ഞു. കാരണം ഞാൻ ഇവിടെ വേദി പങ്കിടുന്നത് മലയാള സിനിമയിലെ ഗോട്ടുമായിട്ടാണ്. ചെറിയ ശ്രീനിയും വലിയ ലോകവും എന്ന് പറഞ്ഞ അച്ഛന്റെ ഒരു പഴയ ഇന്റർവ്യൂ ഉണ്ട്. ആ അഭിമുഖത്തിലൂടെയാണ് എന്റെ ഇന്റർവ്യൂ കരിയർ ആരംഭിക്കുന്നത്.

ആ ഇന്റർവ്യൂവിൽ ഒരു വാക്ക് ഞാൻ പറഞ്ഞിരുന്നു. അന്ന് ഞാൻ കല്യാണം കഴിക്കാൻ ആഗ്രഹിച്ച ആളാണ് നവ്യ നായർ. അന്നത്തെകാലത്ത് മീര ജാസ്മിൻ, കാവ്യാ മാധവൻ, നവ്യ നായർ- ഇവരിൽ മൂന്നുപേരിൽ ഒരാളെ കല്യാണം കഴിക്കുക എന്നതായിരുന്നു എന്റെ ലക്ഷ്യം. പക്ഷെ അത് നടന്നില്ല. ഈ വേദിയിൽ നിൽക്കുമ്പോൾ മെസിയെക്കാളും വലുത് നവ്യയാണ്', ധ്യാന്റെ വാക്കുകൾ. ഇതെല്ലാം കേട്ടുകൊണ്ട് ചിരിച്ചുകൊണ്ട് നിൽക്കുന്ന നവ്യ നായരെയും വീഡിയോയിൽ കാണാം.

നവ്യ നായരെ വിവാഹം ചെയ്യണം എന്ന് ധ്യാൻ പറയുന്ന ഒരു പഴയ വീഡിയോ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ശ്രീനിവാസനും കുടുംബവും ഒന്നിച്ചെത്തിയ അഭിമുഖത്തിലായിരുന്നു ധ്യാനിന്റെ തുറന്നുപറച്ചിൽ. ഇഷ്ട നായികമാരെക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു ധ്യാന്‍ നവ്യ നായരെക്കുറിച്ച് പറഞ്ഞത്. നവ്യ നായരെ ഇഷ്ടമായിരുന്നു നവ്യയെ വിവാഹം ചെയ്യാനും ആഗ്രഹിച്ചിരുന്നുവെന്ന് നിഷ്‌കളങ്കനായി പറയുന്ന ധ്യാന്‍ ശ്രീനിവാസനെയാണ് വീഡിയോയില്‍ കാണുന്നത്. ധ്യാനിന്റെ ഈ വീഡിയോ നിമിഷനേരം കൊണ്ടാണ് വൈറലായത്.

Content Highlights: Navya Nair laughs at Dhyan Sreenivasan's thug reply

dot image
To advertise here,contact us
dot image