മുന്‍ മുഖ്യമന്ത്രിയുടെ മകനെന്ന് ആരെങ്കിലും പറയുമോ? ജിമ്മും ബിസിനസുമായി ഒതുങ്ങികൂടി; ആരായിരുന്നു പ്രതീക്

അദ്ദേഹത്തിന്റേതായ ബിസിനസുകളുമായി, സ്വന്തം ലോകത്ത് വ്യാപാരിപ്തനായിരുന്നു പ്രതീക്

മുന്‍ മുഖ്യമന്ത്രിയുടെ മകനെന്ന് ആരെങ്കിലും പറയുമോ? ജിമ്മും ബിസിനസുമായി ഒതുങ്ങികൂടി; ആരായിരുന്നു പ്രതീക്
dot image

കഴിഞ്ഞ ദിവസമാണ് യുപി മുൻ മുഖ്യമന്ത്രിയായിരുന്ന മുലായം സിങ് യാദവിന്റെ മകൻ പ്രതീക് യാദവ് അന്തരിച്ചത്. ദീഘകാലമായി ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ ഉള്ളയാളായിരുന്നു പ്രതീക്. മുലായം സിങ് യാദവിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യയായ സാധനയുടെയും മകനായ പ്രതീകിന് 38 വയസ്സ് മാത്രമായിരുന്നു പ്രായം. മുഖ്യമന്ത്രിയുടെ മകൻ ആയിരുന്നുവെങ്കിലും പ്രതീക് സജീവ രാഷ്ട്രീയത്തിൽ ഇടപെട്ടിരുന്നില്ല. അദ്ദേഹത്തിന്റേതായ ബിസിനസുകളുമായി, സ്വന്തം ലോകത്ത് വ്യാപാരിപ്തനായിരുന്നു പ്രതീക്.

ഫിറ്റ്നസ്, റിയൽ എസ്റ്റേറ്റ് മേഖലയിലായിരുന്നു പ്രതീക് പ്രധാനമായും പ്രവർത്തിച്ചിരുന്നത്. അദ്ദേഹത്തിന് ലക്നൗവിൽ സ്വന്തമായി ഒരു ജിം ഉണ്ട്. റിയൽ എസ്റ്റേറ്റ് മേഖലയിലും അദ്ദേഹം സജീവമായിരുന്നു. പ്രോപ്പർട്ടി ഡീലിങ്, ഇൻവെസ്റ്റ്മെന്റ്, നിർമാണ പ്രോജക്ടുകൾ എന്നിവയായിരുന്നു പ്രതീകിന്റെ വരുമാന മാർഗം. അഞ്ചര മുതൽ ഏഴ് കോടി വരെയാണ് അദ്ദേഹത്തിന്റെ സമ്പാദ്യം എന്നാണ് വിവിധ മാധ്യമ റിപ്പോർട്ടുകൾ പറയുന്നത്. വാർഷിക വരുമാനം ഒന്നര കോടി രൂപയായിരുന്നുവെന്നും പറയപ്പെടുന്നുണ്ട്.

ബിജെപി നേതാവായ അപർണ യാദവ് ആണ് പ്രതീകിന്റെ ഭാര്യ. ഇവർ നൽകിയ സത്യവാങ്മൂലം പ്രകാരം ദമ്പതികളുടെ മൊത്തം ആസ്തിമൂല്യം 23 കോടി രൂപയാണ്. പ്രതീകിന് ആഡംബര കറുകളോട് പ്രിയമായിരുന്നു. 5 കോടിയുടെ ലംബോർഗിനി കാറാണ് പ്രതീകിന്റെ പക്കലുള്ളത്.

പ്രതീകിന്റെ ജിമ്മിലെ വ്യായാമ ഉപകരണങ്ങൾ എല്ലാം വിലപിടിപ്പുള്ളതും ഇറക്കുമതി ചെയ്തതുമായിരുന്നു. ജിമ്മിലെ വാർഷിക ഫീസ് പോലും ഉയർന്നതായിരുന്നു. 35000 രൂപയായിരുന്നു ഫീസ്. ജിമ്മിന് പുറമെ ഫിറ്റ്നസ് ട്രെയിനിങ്, പ്രൊമോഷൻ, ബ്രാൻഡിംഗ് സേവനങ്ങൾ എന്നിവയും അദ്ദേഹം നൽകിയിരുന്നു.

കഴിഞ്ഞ ദിവസം രാവിലെ ആറ് മണിയോടെയായിരുന്നു പ്രതീകിന്റെ മരണം. ശ്വാസകോശ സംബന്ധമായ അച്ചില അസുഖങ്ങൾ മൂലം ചികിത്സയിലായിരുന്നു പ്രതീക്. അതേ ആരോഗ്യപ്രശ്‌നം മൂലമാണ് അദ്ദേഹം മരണമടഞ്ഞത് എന്നാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്. രക്തം കട്ടപിടിച്ചത് ശ്വാസകോശത്തിലെ രക്തപ്രവാഹത്തെ സാരമായി തടസ്സപ്പെടുത്തിയെന്നും ഇത് ഹൃദയത്തിന്റെയും ശ്വസനവ്യവസ്ഥയുടെയും പെട്ടെന്നുള്ള പരാജയത്തിന് കാരണമായെന്നുമാണ് പോസ്റ്റ്‌മോർട്ടം റിപ്പോർട്ട്.

മൃഗസ്‌നേഹിയായ പ്രതീക് അവയുടെ സംരക്ഷണത്തിനായുള്ള പ്രവർത്തനങ്ങളിലും സജീവ സാന്നിധ്യമായിരുന്നു. ഭാര്യ അപർണയും പ്രതീകും വിവാഹമോചനത്തിന് കേസ് ഫയൽ ചെയ്തിരിക്കേയാണ് മരണം.

Content Highlights: who was prateek yadav and what was his condition. why he maintained a low key profile and his networth

dot image
To advertise here,contact us
dot image