

കുറഞ്ഞ പ്രീമിയത്തില്‍ മികച്ച പരിരക്ഷയുള്ള ഒരു ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതി എല്ലാവരുടേയും ആഗ്രഹമാണ്. അത്തരമൊരു ഇന്‍ഷുറന്‍സ് പദ്ധതിയാണ് നിങ്ങളും തേടുന്നതെങ്കില്‍ പോസ്റ്റ് ഓഫീസ് യുഗല്‍ സുരക്ഷ പദ്ധതി ഏറ്റവും മികച്ച ഒന്നാണ്. ദമ്പതികള്‍ക്കായി പോസ്റ്റ് ഓഫീസ് നല്‍കുന്ന ഒരു ജോയിന്റ് ലൈഫ് ഇന്‍ഷുറന്‍സ് പദ്ധതിയാണിത്. ഭര്‍ത്താവും ഭാര്യയും ഒരേ പോളിസിയില്‍ ഉള്‍പ്പെടും. ഏറ്റവും കുറഞ്ഞത് 20,000 രൂപയുടെ പോളിസിയില്‍ നിങ്ങള്‍ക്ക് അംഗമാകാം. 50 ലക്ഷം രൂപ വരെയാണ് പരിധി. ബോണസ് കൂടി ചേരുമ്പോള്‍ ആനുകൂല്യം വര്‍ധിക്കും.
പോളിസി എടുക്കുമ്പോള്‍ കുറഞ്ഞ പ്രായം 21 വയസ് ആയിരിക്കണം. 45 വയസാണ് പ്രായപരിധി. ഒരു വ്യക്തിക്ക് 30 വയസും, ഭാര്യയ്ക്ക് 28 വയസും ഉണ്ടെന്ന് കരുതുക. അവര്‍ 20 വര്‍ഷ കാലാവധിയുള്ള 10 ലക്ഷം രൂപയുടെ യുഗല്‍ സുരക്ഷ പോളിസി എടുക്കുന്നു. അപ്പോള്‍ അവര്‍ 20 വര്‍ഷം പ്രീമിയം അടയ്ക്കണം. മാസാടിസ്ഥാനത്തില്‍ പ്രീമിയം അടയ്ക്കുന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുകയാണെങ്കില്‍ ആദ്യ വര്‍ഷം പ്രതിമാസ പ്രീമിയം 4,392 രൂപയും രണ്ടാം വര്‍ഷം മുതല്‍ പ്രതിമാസ പ്രീമിയം 4,297 രൂപയുമായിരിക്കും.
ആകെ എത്ര രൂപ പ്രീമിയം അടയ്ക്കണം?
20 വര്‍ഷം കൊണ്ട് ഏകദേശം 10.30 ലക്ഷം രൂപ പ്രീമിയമായി അടയ്‌ക്കേണ്ടി വരും. അതായത്, 10 ലക്ഷം രൂപ ഇന്‍ഷുറന്‍സ് കവറേജിനായി, അടയ്ക്കണം. കൂടാതെ ബോണസും മറ്റു ആനുകൂല്യങ്ങളും ലഭിക്കും

കാലാവധി എത്ര വര്‍ഷം?
കുറഞ്ഞ കാലാവധി 5 വര്‍ഷവും പരമാവധി കാലാവധി 20 വര്‍ഷവുമാണ്. പോളിസി എടുത്തു കഴിഞ്ഞാല്‍ ആ കാലാവധിയില്‍ ബോണസ് ലഭിക്കും. വാര്‍ഷികാടിസ്ഥാനത്തില്‍ ആയിരം രൂപയ്ക്ക് 52 രൂപയാണ് അവസാനമായി പോസ്റ്റ് ഓഫീസ് പ്രഖ്യാപിച്ച ബോണസ്. ഇനി നിങ്ങളുടെ പോളിസി കാലാവധി 3 വര്‍ഷം കഴിഞ്ഞെങ്കില്‍ വായ്പയും ലഭ്യമാകും. പോളിസി അവസാനിപ്പിക്കണമെങ്കിലും 3 വര്‍ഷം പൂര്‍ത്തിയായിരിക്കണം. എന്നാല്‍ 5 വര്‍ഷം പൂര്‍ത്തിയാകുന്നതിനു മുമ്പ് പോളിസി അവസാനിപ്പിച്ചാല്‍ ബോണസ് ലഭിക്കില്ല.
ഭര്‍ത്താവോ ഭാര്യയോ ആരെങ്കിലും ഒരാള്‍ മരിച്ചാല്‍ മറ്റേയാള്‍ക്ക് മരണാനന്തര ആനുകൂല്യങ്ങള്‍ ലഭിക്കും. നിയമപരമായി വിവാഹിതരായ ദമ്പതികള്‍,
നിശ്ചിത വരുമാന മാനദണ്ഡങ്ങള്‍ പാലിക്കുന്നവര്‍, ഇന്ത്യ പോസ്റ്റ് PLI സേവനങ്ങള്‍ക്ക് യോഗ്യരായവര്‍ എന്നിവര്‍ക്കാണ് ഈ പോളിസിയില്‍ അംഗമാകാനാവുക. പോളിസിയെടുക്കണമെങ്കില്‍ അപേക്ഷ സമര്‍പ്പിക്കാന്‍ അടുത്തുള്ള പോസ്റ്റ് ഓഫീസിലെത്താം. അല്ലെങ്കില്‍ പോസ്റ്റ് ഓഫീസ് ഔദ്യോഗിക വെബ്സൈറ്റായ https://www.indiapost.gov.in/ സന്ദര്‍ശിക്കാം
Content Highlights: India Post’s Yugal Suraksha Scheme offers joint life insurance coverage for married couples with benefits up to ₹50 lakh, bonus facility, loan option after 3 years, and financial protection for the surviving spouse